Image

പരസ്യത്തിനായി മോഡി സര്‍ക്കാര്‍ നാലുവര്‍ഷത്തിനിടെ മുടക്കിയത്‌ 4000 കോടി

Published on 15 May, 2018
പരസ്യത്തിനായി മോഡി സര്‍ക്കാര്‍  നാലുവര്‍ഷത്തിനിടെ മുടക്കിയത്‌ 4000 കോടി


ന്യൂഡല്‍ഹി : നാലുവര്‍ഷത്തിനിടെ മോഡി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചുകളഞ്ഞത്‌ നാലായിരം കോടിയിലധികം രൂപയെന്ന്‌ വിവരാവകാശ രേഖ . 4,343 കോടിയാണ്‌ പരസ്യങ്ങള്‍ക്കായി മാത്രം കേന്ദ്ര സര്‍ക്കാര്‍ മുടക്കിയത്‌. 2014 ജൂണ്‍ മുതല്‍ 2015 മാര്‍ച്ച്‌ വരെയുള്ള കാലയളവില്‍ 953 കോടി രൂപയാണ്‌ പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ പൊടിച്ചത്‌.

2015 -2016 വര്‍ഷത്തില്‍ 1,171 കോടി രൂപ പരസ്യത്തിനായി മുടക്കി. തൊട്ടടുത്ത വര്‍ഷം 1,263 കോടിയും 2017-2018ല്‍ 955 കോടി രൂപയും പരസ്യങ്ങള്‍ക്കായി മാത്രം ധൂര്‍ത്തടിച്ചുകഴിഞ്ഞു. മുംബൈയിലെ വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ ഗാല്‍ഗലി കേന്ദ്ര സര്‍ക്കാരിന്റെ ബ്യൂറോ ഓഫ്‌ ഔട്ട്‌റീച്ച്‌ ആന്‍ഡ്‌ കമ്മ്യൂണിക്കേഷനില്‍ (ബിഒസി) നിന്നും ശേഖരിച്ച കണക്കിലാണ്‌ ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ വന്‍ ധൂര്‍ത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക