Image

കര്‍ണാടകയിലെ കാവിക്കൊടിയേറ്റത്തില്‍ ഓഹരി വിപണിയിലും കുതിപ്പ്‌

Published on 15 May, 2018
കര്‍ണാടകയിലെ കാവിക്കൊടിയേറ്റത്തില്‍ ഓഹരി വിപണിയിലും കുതിപ്പ്‌


മുംബൈ: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റത്തിന്‌ പിന്നാലെ ഓഹരി വിപണിയിലും കുതിപ്പ്‌. സെന്‍സെക്‌സ്‌ 260 പോയിന്റ്‌ ഉയര്‍ന്ന്‌ 35817ലും നിഫ്‌റ്റി 70.5 പോയിന്റ്‌ ഉയര്‍ന്ന്‌ 10877ലുമാണ്‌ നിലവില്‍ വ്യാപാരം നടക്കുന്നത്‌. ചൊവ്വാഴ്‌ച താഴ്‌ന്ന നിരക്കില്‍ വ്യാപാരം ആരംഭിച്ച ഓഹരി വിപണിയില്‍ കര്‍ണാടക ഫലമാണ്‌ കുതിപ്പ്‌ സൃഷ്ടിച്ചത്‌. പവര്‍ ഗ്രിഡ്‌, ടാറ്റാ സ്റ്റീല്‍, ബജാജ്‌ ഫിനാന്‍സ്‌, ഗെയില്‍, എച്ച്‌ഡിഎഫ്‌സി തുടങ്ങിയവയെല്ലാം മികച്ച നേട്ടമുണ്ടാക്കി. കര്‍ണാടകയിലെ ആദ്യഫലസൂചനകള്‍ പുറത്തുവന്നതു മുതല്‍ ഓഹരി വിപണിയില്‍ കുതിപ്പ്‌ ആരംഭിച്ചിരുന്നു. കര്‍ണാടകയില്‍ 120ഓളം സീറ്റുകളില്‍ വ്യക്തമായ ലീഡ്‌ നേടിയാണ്‌ ബിജെപി മുന്നേറ്റം നടത്തുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക