Image

വയലാര്‍ ശരത്‌ ചന്ദ്രവര്‍മയെ തടഞ്ഞു

Published on 15 May, 2018
 വയലാര്‍ ശരത്‌ ചന്ദ്രവര്‍മയെ  തടഞ്ഞു


പത്തനംതിട്ട: പൊന്തന്‍പുഴയില്‍ എത്തിയ പ്രമുഖ ഗാനരചയിതാവ്‌ വയലാര്‍ ശരത്‌ ചന്ദ്രവര്‍മയെ നാട്ടുകാര്‍ തടഞ്ഞു. പട്ടയം ലഭിച്ച പൊന്തന്‍പുഴയിലെ വനഭൂമിക്ക്‌ അവകാശമുന്നയിച്ച്‌ എത്തിയതിനാലാണ്‌ ഇവരെ തടഞ്ഞത്‌. കുടുംബാവകാശമായി വനഭൂമിക്കു പട്ടയമുണ്ടെന്നു പറഞ്ഞാണ്‌ ഇവരെത്തിയത്‌. ശരത്‌ ചന്ദ്രവര്‍മ, ഭാര്യാ സഹോദരന്‍ പ്രസാദ്‌ വര്‍മ എന്നിവരും ബന്ധുക്കളും സുഹൃത്തും ഉള്‍പ്പെടെ അഞ്ചുപേരാണ്‌ എത്തിയത്‌.

ശരത്‌ ചന്ദ്രവര്‍മയെ കാറില്‍ നിന്നിറങ്ങാന്‍ സമരക്കാര്‍ അനുവദിച്ചില്ല. ഒപ്പമുണ്ടായിരുന്നവരെ സമരപ്പന്തലില്‍ തടഞ്ഞുവച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന്‌ പൊലീസ്‌ സ്ഥലത്തെത്തി. ശരത്‌ചന്ദ്രവര്‍മയെ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ മാറ്റി. ഭാര്യാ സഹോദരനെ സമരക്കാര്‍ പന്തലില്‍ തടഞ്ഞുവച്ചിരിക്കുകയാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക