Image

കോണ്‍ഗ്രസിന്റെ പിന്‍വാതില്‍ ശ്രമം ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് യെദ്യൂരപ്പ

Published on 15 May, 2018
കോണ്‍ഗ്രസിന്റെ പിന്‍വാതില്‍ ശ്രമം ജനങ്ങള്‍ അംഗീകരിക്കില്ലെന്ന്  യെദ്യൂരപ്പ
ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന്റെ പിന്‍വാതില്‍ ശ്രമം ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായിരുന്ന ബി.എസ്. യെദ്യൂരപ്പ. ഗവര്‍ണര്‍ ക്ഷണിക്കേണ്ടത് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെയാണെന്നും യെദ്യുരപ്പ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജനങ്ങള്‍ കോണ്‍ഗ്രസ് മുക്ത കര്‍ണാടകം എന്ന സ്വപ്നത്തിലേക്ക് നീങ്ങുകയാണ്. പുറം വാതിലിലൂടെ അധികാരത്തിലേറാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇത് ജനങ്ങള്‍ തള്ളിക്കളയുമെന്നും യെദ്യൂരപ്പ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക