Image

കര്‍ണാടകയില്‍ വോട്ടു കൂടുതല്‍ കോണ്‍ഗ്രസിന്

Published on 15 May, 2018
കര്‍ണാടകയില്‍ വോട്ടു കൂടുതല്‍ കോണ്‍ഗ്രസിന്
ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷയെങ്കിലും വോട്ടു കൂടുതല്‍ കോണ്‍ഗ്രസിന്

122-ല്‍ നിന്ന് 78 സീറ്റിലേക്ക് ഒതുങ്ങിയ കോണ്‍ഗ്രസ് 37.9 ശതമാനം പിടിച്ചപ്പോള്‍ ബിജെപിക്ക് 36.2 ശതമാനം. 2013-ല്‍ 40 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ 104 സീറ്റുകള്‍ നേടി

ദേവഗൗഡയുടെ ജെഡിഎസ് 18.5 ശതമാനം വോട്ടുകള്‍ നേടി. 37 സീറ്റുകളാണ് ജെഡിഎസിന് ലഭിച്ചത്. കഴിഞ്ഞ തവണ 40 സീറ്റുകള്‍

2008-ല്‍ ബിജെപി അധികാരം പിടിച്ചപ്പോഴും കോണ്‍ഗ്രസ് തന്നെയായിരുന്നു വോട്ട് വിഹിതത്തില്‍ മുന്നില്‍ നിന്നിരുന്നത്. അന്ന് ബിജെപിക്ക് 33.86 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 34.76 ശതമാനം വോട്ടുകള്‍ ലഭിച്ചിരുന്നു. 
  • BJP : 104
  • INC : 77
  • JDS : 39
  • BSP : 01
  • KPJP : 01
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക