Image

ടാമ്പാ ശ്രീഅയ്യപ്പക്ഷേത്രത്തില്‍ മഹാകുംഭാഭിഷേകം മെയ് 22 മുതല്‍ 28 വരെ

ജോയിച്ചന്‍ പുതുക്കുളം Published on 15 May, 2018
ടാമ്പാ ശ്രീഅയ്യപ്പക്ഷേത്രത്തില്‍ മഹാകുംഭാഭിഷേകം മെയ് 22 മുതല്‍ 28 വരെ
ടാമ്പാ: ടാമ്പായിലെ അയ്യപ്പഭക്തരുടെ ചിരകാല അഭിലാഷമായ അയ്യപ്പക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നു. വരുന്ന മെയ് 22 മുതല്‍ 28 വരെ നടക്കുന്ന മഹാ കുംഭാഭിഷേക ചടങ്ങുകളിലൂടെ ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. നോര്‍ത്ത് അമേരിക്കയില്‍ ആദ്യമായി ശബരിമല ക്ഷേത്രത്തിന്റെ പതിനെട്ട് പടികളുടെ പുനരാവിഷ്കാരം ടാമ്പാ അയ്യപ്പക്ഷേത്രത്തില്‍ (6829 Maple Lane, Tampa, FL 33610) ഉണ്ടാകും.

മെയ് 27-നു രാവിലെ 5.45 മുതല്‍ 7.45 വരെ "പ്രാണ പ്രതിഷ്ഠ'കര്‍മ്മങ്ങള്‍ നടക്കും. അന്നു വൈകുന്നേരത്തോടെ ഇരുമുടിക്കെട്ടുകളുമായി ശരണംവിളികളോടെ ഭക്തര്‍ക്ക് 18 പടികള്‍ ചവുട്ടി കടന്ന് ലോകപാപങ്ങളില്‍ നിന്നു മുക്തിനേടി, "തത്വമസി' എന്ന പൊരുള്‍ തിരിച്ചറിഞ്ഞ് അയ്യപ്പദര്‍ശനം നടത്താവുന്നതാണ്. ഈ ദിവ്യമുഹൂര്‍ത്തത്തില്‍ ഭാഗമാകാനും അനുഗ്രഹങ്ങള്‍ നേടാനും ഏവരേയും ഭാരവാഹികള്‍ കുടുംബസമേതം ക്ഷണിക്കുന്നു.

2000-ല്‍ രൂപംകൊണ്ട ശ്രീഅയ്യപ്പ സൊസൈറ്റി ഓഫ് താമ്പാ (എസ്.എ.എസ്.ടി.എ)യുടെ വളരെ നാളത്തെ പ്രാര്‍ത്ഥനയുടേയും പരിശ്രമത്തിന്റേയും ഫലമാണ് ശ്രീഅയ്യപ്പക്ഷേത്രം. തുടര്‍ച്ചയായി അയ്യപ്പദര്‍ശനത്തിന് നാട്ടില്‍ പോകേണ്ടിയിരുന്ന അയ്യപ്പഭക്തര്‍ക്ക് ഇനി ടാമ്പായില്‍ അയ്യപ്പദര്‍ശന പുണ്യം ലഭിക്കും. ക്ഷേത്രത്തില്‍ ഗണപതി, മുരുകന്‍, ശിവന്‍, നാരായണന്‍, മാളികപ്പുറത്തമ്മ എന്നീ പ്രതിഷ്ഠകളും ഉണ്ടാകും.

മെയ് 22 മുതല്‍ 28 വരെ നടക്കുന്ന കുംഭാഭിഷേക ചടങ്ങുകള്‍ക്ക് മുന്‍ ശബരിമല മേല്‍ശാന്തി മേലേപ്പള്ളില്‍ ഈശ്വരന്‍ നമ്പൂതിരി മുഖ്യകര്‍മ്മിയായിരിക്കും. ഈ മഹാസംരംഭത്തിന് സഹായികളാകാന്‍ ആഗ്രഹിക്കുന്നവരും ധനസഹായം നല്‍കാന്‍ താത്പര്യമുള്ളവരും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വിജയ് (813 220 1999), കൗശിക് (813 470 8202), ഗോകുല്‍ (813 220 9415), ടി. ഉണ്ണികൃഷ്ണന്‍ (813 334 0123), പ്രദീപ് (813 765 5374), അനില്‍ (813 748 8498).


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക