Image

ഹ്യൂസ്റ്റണില്‍ പുതിയ മാര്‍ത്തോമ്മ കോണ്‍ഗ്രിഗേഷന് ആരംഭം കുറിക്കുന്നു

ഷാജി രാമപുരം Published on 16 May, 2018
ഹ്യൂസ്റ്റണില്‍ പുതിയ മാര്‍ത്തോമ്മ കോണ്‍ഗ്രിഗേഷന് ആരംഭം കുറിക്കുന്നു
ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത്-അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴില്‍ ടെക്‌സാസ്സിലെ ഹ്യൂസ്റ്റണില്‍ നോര്‍ത്ത് വെസ്റ്റ് ഭാഗത്തു താമസിക്കുന്ന സഭാവിശ്വാസികള്‍ക്കായി മൂന്നാമത്തെ ആരാധന കേന്ദ്രം സെന്റ്.തോമസ് മാര്‍ത്തോമ്മ കോണ്‍ഗ്രിഗേഷന്‍ എന്ന നാമധേയത്തില്‍ തുടക്കം കുറിക്കുന്നു.

ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസിന്റെ നിര്‍ദ്ദേശാനുസരണം മെയ് 19 ശനിയാഴ്ച രാവിലെ 9 മണിക്ക് സഭയുടെ സീനിയര്‍ വികാരി ജനറാളും മുന്‍ സബാ സെക്രട്ടറിയുമായ റവ.ഡോ.ചെറിയാന്‍ തോമസ് വിശുദ്ധ കുര്‍ബാന ശുശ്രൂഷ നടത്തുന്നതും തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ കോണ്‍ഗ്രിഗേഷന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതുമാണ്.

 ഹ്യൂസ്റ്റണിലെ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ഇടവക വികാരി റവ.എബ്രഹാം വര്‍ഗീസ് പ്രസിഡന്റും, ട്രിനിറ്റി മാര്‍ത്തോമ്മ ഇടവക വികാരി റവ.ഫിലിപ്പ് ഫിലിപ്പ് സഹ പ്രസിഡന്റും, സി.എം.മാത്യു, ജോണ്‍ തോമസ്, സി.എം.വര്‍ഗീസ്, സുനില്‍ ജോണ്‍, പ്രിജോ ഫിലിപ്പ് കോമാട്ട്, ക്രിസ് ചെറിയാന്‍, ജൂന്നു ജേക്കബ് സാം എന്നിവര്‍ അംഗങ്ങളുമായ ഒരു അഡ്‌ഹോക്ക് കമ്മറ്റിയെ കോണ്‍ഗ്രിഗേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് ചുമതലപ്പെടുത്തി.

കോണ്‍ഗ്രിഗേഷന്റെ പ്രഥമ വികാരിയുടെ ചുമതല റവ.എബ്രഹാം വര്‍ഗീസിനാണ്. ഹ്യൂസ്റ്റണിലെ സൈപ്രസ്(13013 Fry Road, Cypress, Texas 77433) എന്ന സ്ഥലത്ത് ആണ് താല്‍ക്കാലികമായി ആരാധന ആരംഭിക്കുന്നത്.

ഹ്യൂസ്റ്റണില്‍ പുതിയ മാര്‍ത്തോമ്മ കോണ്‍ഗ്രിഗേഷന് ആരംഭം കുറിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക