എംഎല്‍എമാര്‍ക്ക് നൂറു കോടി രൂപയും മന്ത്രിപദവിയും ബിജെപി വാഗ്‌ദാനം ചെയ്‌തു: ആരോപണങ്ങളുമായി കുമാരസ്വാമി
chinthalokam
16-May-2018

കര്‍ണാടക തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഉടന്‍ ഗവര്‍ണറെ കാണുമെന്ന് മാധ്യമങ്ങളെ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കുമാരസ്വാമി ബിജെപിക്കെതിരെ നിശിത വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിച്ചത്. കര്‍ണാടകയിലെ ജനങ്ങള്‍ താന്‍ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നത്, അവര്‍ക്ക് ബിജെപി നേതാക്കളെ വേണ്ടെന്നും കുമാരസ്വാമി പറഞ്ഞു.
ബിജെപിയുമായി യാതൊരു വിധ സഖ്യവും തങ്ങള്‍ രൂപീകരിക്കില്ല. ബിജെപിക്ക് അധികാരത്തിന് വേണ്ടിയുള്ള ആര്‍ത്തിയാണ്. മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചാണ് ബിജെപി 104 സീറ്റുകള്‍ നേടിയത്. സര്‍ക്കാര്‍ രൂപീകരണമെന്ന ആവശ്യം ഗവര്‍ണര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്രം അധികാരം പിടിക്കുന്നതിന് വേണ്ടി അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് കുമാരസ്വാമി ആരോപിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments