Image

യെഡിയൂരപ്പയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച രാവിലെ; ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം

Published on 16 May, 2018
യെഡിയൂരപ്പയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച  രാവിലെ; ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസം
ബംഗളൂരു: ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബി.എസ്. യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും.

ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ വാലുഭായ് വാല 15 ദിവസം സമയം അനുവദിച്ചു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയില്‍ നിന്നും ഗവര്‍ണര്‍ നിയമോപദേശം തേടിയിരുന്നു. കൂടുതല്‍ സീറ്റുള്ള പാര്‍ട്ടിയെ ആദ്യം ക്ഷണിക്കണമെന്നായിരുന്നു റോഹ്തഗിയുടെ ഉപദേശം.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം തങ്ങള്‍ക്ക് നിഷേധിച്ചാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 
Join WhatsApp News
P R Girish Nair 2018-05-17 00:35:48
ഇന്ത്യൻ ജനാധിപത്യം വെറും പുറം പകിട്ടാണ് നമ്മുടെ മണ്ണ് അടിസ്ഥാനപരമായി ജനാധിപത്യവിരുദ്ധതയുടേതാണ് എന്നു പ്രവചിച്ച ഡോ. അംബേദ്‌കർ ഒരു പക്ഷെ ഇത്തരം അവസരങ്ങൾ മുൻകൂട്ടി കണ്ടിരിക്കാം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക