Image

സ്വന്തം വസ്ത്രശാലയുടെ പരസ്യത്തിനു വേണ്ടി ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ

Published on 16 May, 2018
സ്വന്തം വസ്ത്രശാലയുടെ പരസ്യത്തിനു വേണ്ടി ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച  ഭാര്യ


സ്വന്തം വസ്ത്രശാലയ്ക്കു വേണ്ടി ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ലോകത്തിലെ ആദ്യത്തെ സ്ത്രീയെക്കുറിലാണ് ഇപ്പോള്‍ സോഷില്‍ മീഡയയില്‍ പലയിടങ്ങളിലും ചര്‍ച്ച. സരിത ജയസൂര്യയാണ് അവര്‍ നടത്തുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തിലാണ് നടന്‍ ജയസൂര്യ സ്ത്രീ വേഷത്തില്‍ നില്‍ക്കുന്ന ചിത്രം ഉപയോഗിച്ചിരിക്കുന്നത്

മലയാളത്തിന് ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ജയസൂര്യ രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ ജയസൂര്യയയുടെ ലുക്കാണു സരിത തന്റെ ഷോപ്പിനായി ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തില്‍ ജയസൂര്യക്കുള്ള കോസ്റ്റിയൂം ഒരിക്കിയതും സരിതയാണ്. സരിത ജയസൂര്യ ഡിസൈനിങ് സ്റ്റുഡിയോ എന്ന പേരില്‍ ഡിനൈസര്‍ ബോട്ടിക്കാണു സരിത നടത്തുന്നത്.

സംവിധായകന്‍ രഞ്ജിത് ശങ്കറാണ് ലോക  ചരിത്രത്തില്‍ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തില്‍ സ്വന്തം ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ എന്ന  അടിക്കുറിപ്പോടെ ജയസൂര്യയുടെ ചിത്രം ഉള്‍പ്പെടുന്ന ഹോള്‍ഡിങ് തന്റെ സോഷില്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതിനു മുമ്പും ജയസൂര്യയുടെ പല ചിത്രങ്ങളിലും താരത്തിനു വേണ്ടി കോസ്റ്റിയൂം ഡിസൈന്‍ ചെയ്തത് ഭാര്യ സരിത ജയസൂര്യയായിരുന്നു. ആട് 2 വിന് വേണ്ടി സരിത ചെയ്ത രണ്ടു നിറമുള്ളമുണ്ട് കേരളത്തിന് അകത്തും പുറത്തും തരംഗമായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക