ദുബായ്: വിശുദ്ധ റംസാന് മാസം പ്രമാണിച്ച് 1239 തടവുകാര്‍ക്ക് മോചനം നല്കാന് യുഎഇ ഭരണാധികാരികള്‍ തീരുമാനിച്ചു. 935 തടവുകാരെ വിട്ടയ്ക്കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു. 304 തടവുകാര്‍ക്ക് മാപ്പു നല്കി ജയില്‍മോചിതരാക്കാന്‍ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ് കുടുംബവുമായി ഒത്തുചേരാന്‍ അവസരമൊരുങ്ങുന്നത്.
റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള