Image

ജസ്റ്റിസ്‌ കര്‍ണന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു

Published on 17 May, 2018
 ജസ്റ്റിസ്‌ കര്‍ണന്‍  രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു

കോടതിയെയും സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസിനെയും വിമര്‍ശിച്ച്‌ കോടതിയലക്ഷ്യ നടപടി നേരിട്ട മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ കര്‍ണന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. `ആന്റി കറപ്‌ഷന്‍ ഡൈനമിക്‌ പാര്‍ട്ടി' എന്നാണ്‌ പുതിയ പാര്‍ട്ടിയുടെ പേര്‌. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും ജസ്റ്റിസ്‌ കര്‍ണന്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിലടക്കം തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും അദേഹം വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ നിരവധി മനുഷ്യാവകാശ സംഘടനകള്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലാണ്‌ കര്‍ണന്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്‌.

ഇന്ത്യയില്‍ അഴിമതി ഇല്ലാതാക്കുകയാണ്‌ തന്റെ പാര്‍ട്ടിയുടെ ലക്ഷ്യം. പാര്‍ട്ടിയുടെ രജിസ്‌ട്രേഷനായി തിരഞ്ഞെടുപ്പ്‌ കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക