Image

ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇനി ഹെഡ്‌മാസ്റ്ററില്ല, സ്‌കൂളിന്റെ ചുമതല പ്രിന്‍സിപ്പലിന്

Published on 17 May, 2018
  ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇനി ഹെഡ്‌മാസ്റ്ററില്ല,  സ്‌കൂളിന്റെ ചുമതല പ്രിന്‍സിപ്പലിന്


ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇനി ഹെഡ്‌മാസ്റ്റര്‍ തസ്‌തിക ഉണ്ടാകില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂളുകളില്‍ ഏകീകൃത ഭരണസംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ നടപടി. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളൂടെ പ്രവര്‍ത്തനം ഏകീകൃത ഭരണസംവിധാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിനായിരിക്കും സ്‌കൂളിന്റെ ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യാപക സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒരു സ്‌കൂളില്‍ തന്നെ രണ്ടു മേധാവികള്‍ ഉള്ളത്‌ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. സ്ഥാപന മേധാവി പ്രിന്‍സിപ്പലായി മാറുന്നതോടെ ഈ പ്രശ്‌നത്തിന്‌ പരിഹാരമാകും. ഗവണ്‍മെന്റ്‌ എയ്‌ഡഡ്‌ സ്‌കൂള്‍ എന്ന പേര്‌ എയ്‌ഡഡ്‌ സ്‌കൂള്‍ക്ക്‌ നല്‍കണമെന്ന അധ്യാപകരുടെ നിര്‍ദേശം പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേ സമയം ഹൈസ്‌കൂളുകളില്‍ ഹെഡ്‌മാസ്റ്റര്‍ തസ്‌തിക ഉണ്ടാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക