Image

കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെതിരെ നിയമസഭയ്‌ക്ക്‌ മുന്നില്‍ എംഎല്‍എമാരെ അണിനിരത്തി കോണ്‍ഗ്രസ്‌ പ്രതിഷേധം

Published on 17 May, 2018
കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെതിരെ നിയമസഭയ്‌ക്ക്‌ മുന്നില്‍ എംഎല്‍എമാരെ അണിനിരത്തി കോണ്‍ഗ്രസ്‌ പ്രതിഷേധം

കര്‍ണാടകയുടെ 23 -ാമത്തെ മുഖ്യമന്ത്രിയായി ബി എസ്‌ യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്‌തിനെ തുടര്‍ന്ന്‌ പ്രതിഷേധവുമായി കോണ്‍ഗ്രസ്‌ നേതാക്കള്‍ രംഗത്ത്‌. നിയമസഭയ്‌ക്ക്‌ (വിധാന്‍ സഭ) മുന്നില്‍ കുത്തിയിരുന്നാണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പ്രതിഷേധിച്ചത്‌. ഗുലാം നബി ആസാദ്‌, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ സി വേണുഗോപാല്‍ തുടങ്ങിയവരാണ്‌ കുത്തിയിരുന്ന്‌ പ്രതിഷേധിക്കുന്നത്‌.

വിഷയം കോടതിയുടെ പരിഗണനയിലാണ്‌. ഞങ്ങള്‍ ജനങ്ങളുടെ അടുത്ത്‌ പോയി ബിജെപി എങ്ങനെയാണ്‌ ഭരണഘടനയെ തകര്‍ക്കുന്നതെന്ന്‌ പറയുമെന്ന്‌ സിദ്ധരാമയ്യ പറഞ്ഞു.

ഭൂരിപക്ഷം ഉണ്ടായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാത്ത നടപടിയെ തുടര്‍ന്നാണ്‌ ജെഡിഎസ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പ്രതിഷേധിക്കുന്നത്‌. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിലാണ്‌ ഗവര്‍ണര്‍ വാജുഭായ്‌ വാല ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്‌.

കര്‍ണാടകയില്‍ ബി.എസ്‌.യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. ഇന്ന്‌ രാവിലെ ഒമ്പതിന്‌ രാജ്‌ഭവനില്‍ നടന്ന ചടങ്ങിലാണ്‌ യെദ്യൂരപ്പ കര്‍ണാടകയുടെ 24 -ാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത്‌. ഗവര്‍ണര്‍ വാജുഭായ്‌ വാല ചൊല്ലികൊടുത്ത സത്യവാചകം ഏറ്റുചൊല്ലിയാണ്‌ യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റത്‌.

വന്‍ സുരക്ഷാ സന്നാഹത്തോടെയായിരുന്നു ചടങ്ങുകള്‍. മുമ്പ്‌ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഉണ്ടായ ആഘോഷപ്രകടനങ്ങള്‍ ഇത്തവണ ഉണ്ടായിരുന്നില്ല.

നിലവില്‍ ബിജെപിക്ക്‌ 105 എംഎല്‍എമാരുടെ പിന്തുണയുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക