Image

ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയ ആള്‍ പിടിയില്‍

Published on 17 May, 2018
ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയ ആള്‍ പിടിയില്‍
സിപിഐ എം പട്ടാമ്ബി ലോക്കല്‍ കമ്മിറ്റി അംഗം പി പി മൊയ്തീന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍. ലീഗിന്റെ സജീവ പ്രവര്‍ത്തകനായ സലാം ചേലമ്ബ്രയെ കോഴിക്കോട് നിന്നുമാണ് പൊലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തു വരികയാണ്. 

എടപ്പാളില്‍ തീയേറ്ററില്‍ വെച്ച് പത്ത് വയസുകാരിയെ പീഡിപ്പിച്ചത് സിപിഐ എം നേതാവാണെന്ന തരത്തലായിരുന്നു പ്രചാരണം. ഇതിനു വേണ്ടി പി പി മൊയ്തീന്റെ പ്രൊഫൈല്‍ വ്യാപകമായി ഉപയോഗിച്ചു. പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടും മറ്റും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിച്ചു. പീഡനക്കേസില്‍ പ്രതിയായ ലീഗുകാരനെ രക്ഷിക്കാന്‍ വേണ്ടിയാണ് ഇയാള്‍ ഉള്‍പ്പെടുന്ന സംഘം വ്യാജപ്രചരണം നടത്തിയത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക