Image

എവര്‍ട്ടന്റെ പുതിയ ഫുട്ബാള്‍ ഡയറക്ടറായി മാര്‍സെല്‍ ബ്രാന്‍ഡ്‌സിനെ നിയമിച്ചു

Published on 17 May, 2018
എവര്‍ട്ടന്റെ പുതിയ ഫുട്ബാള്‍ ഡയറക്ടറായി മാര്‍സെല്‍ ബ്രാന്‍ഡ്‌സിനെ നിയമിച്ചു
എവര്‍ട്ടന്റെ പുതിയ ഫുട്ബാള്‍ ഡയറക്ടറായി മാര്‍സെല്‍ ബ്രാന്‍ഡ്‌സിനെ നിയമിച്ചു. പിഎസ്‌വി ഐന്തോവന്റെ മുന്‍ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ആയിരുന്നു മാര്‍സെല്‍. 2016 ജൂലൈയില്‍ ഗൂഡിസണ്‍ പാര്‍ക്കില്‍ സ്ഥാനമേറ്റ സ്റ്റീവ് വാല്‍ഷ് സ്ഥാനമൊഴിഞ്ഞതോടെയാണ് മര്‍സെലിനെ ഡയറക്ടറായി നിയമിച്ചത്. മാര്‍സെലിന്റെ കൂടെയാണ് പിഎസ്വി ഇപ്രാവശ്യം ഡച് ലീഗ് ഉയര്‍ത്തിയത്.
അതെ സമയം എവര്‍ട്ടന്‍ മാനേജര്‍ സ്ഥാനം ഒഴിഞ്ഞ ബിഗ്‌സാമിന് പകരമായി ആരായിരിക്കും സ്ഥാനമേല്‍ക്കുക എന്നത് അനിശ്ചിതമായി തുടരുകയാണ്. മുന്‍ വാറ്റ്‌ഫോഡ് മാനേജര്‍ മാര്‍കോ സില്‍വ മാനേജരായി ചുമതലയേല്‍ക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക