Image

ഇന്ത്യന്‍ വംശജ ബ്രിട്ടനില്‍ കൊല്ലപ്പെട്ടു; കൊലയാളിക്കായി തെരച്ചില്‍

Published on 17 May, 2018
ഇന്ത്യന്‍ വംശജ ബ്രിട്ടനില്‍ കൊല്ലപ്പെട്ടു; കൊലയാളിക്കായി തെരച്ചില്‍

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ യുവതി ബ്രിട്ടനില്‍ കൊല്ലപ്പെട്ടു. ജെസിക്ക പട്ടേല്‍ എന്ന 34കാരിയെയാണ് മിഡില്‍സ്ബറോ നഗരത്തിലെ ലിന്‍തോര്‍പ്പ് പ്രാന്തത്തിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ബ്രിട്ടനില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുകയായിരുന്നു ഇവര്‍. മരണകാരണം പോലീസ് ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല. കൊലയാളിക്കായി തെരച്ചില്‍ തുടരുകയാണെന്നു പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ആര്‍ക്കെങ്കിലും അറിവുണ്ടെങ്കില്‍ വിവരം കൈമാറാന്‍ പോലീസ് ആവശ്യപ്പെട്ടു. 

ഭര്‍ത്താവ് മിതേഷിനൊപ്പം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് ജെസിക്ക ജോലി നോക്കിയിരുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക