Image

യുവതിയെ തീവെച്ചു കൊലപ്പെടുത്തിയ സംഭവം: ഭര്‍ത്താവും ഭര്‍ത്തൃമാതാവും അറസ്റ്റില്‍

Published on 17 May, 2018
യുവതിയെ തീവെച്ചു കൊലപ്പെടുത്തിയ സംഭവം: ഭര്‍ത്താവും ഭര്‍ത്തൃമാതാവും അറസ്റ്റില്‍

തൃശ്ശൂര്‍: ദേശമംഗലത്ത് യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. റിനിയുടെ ഭര്‍ത്താവ് സാജു, അമ്മ കാളി എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡന നിരോധന നിയമപ്രകാരമാണ് െ്രെകംബ്രാഞ്ച് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തുടര്‍ അന്വേഷണത്തില്‍ തെളിവ് ലഭിക്കുന്നതു പ്രകാരം കൊലപാതക കുറ്റവും ഇവര്‍ക്കെതിരെ ചുമത്തുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നേരത്തെ അയല്‍കാരുടെയും റിനിയെ പ്രവേശിപ്പിച്ച ആശുപത്രി ജീവനക്കാരുടെയും മൊഴിയും സംഘം ശേഖരിച്ചിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ് മരണപ്പെട്ട റിനിയുടെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ പോലീസ് ശ്രമിച്ചതായി യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി എന്ന യുവതിയുടെ മരണ മൊഴി  പോലീസ് തിരുത്തിയതായാണ് ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക