Image

കര്‍ണാടക എംഎല്‍എമാരെ കൊണ്ടുപോകാനുള്ള വിമാനങ്ങള്‍ക്ക് അനുമതിയില്ല

Published on 17 May, 2018
കര്‍ണാടക എംഎല്‍എമാരെ കൊണ്ടുപോകാനുള്ള വിമാനങ്ങള്‍ക്ക് അനുമതിയില്ല

ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ്, ജെ.ഡി. (എസ്) എം.ല്‍.എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെ അവര്‍ക്കുവേണ്ടി ചാര്‍ട്ടര്‍ചെയ്ത പ്രത്യേക വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചതായി റിപ്പോര്‍ട്ടുകള്‍. രാത്രി വൈകി അധികൃതരെ സമീപിച്ച സാഹചര്യത്തിലാണ് അനുമതി നിഷേധിക്കപ്‌പെട്ടതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടുചെയ്തു. എം.എല്‍.എമാരെ കൊച്ചിയിലേക്ക് മാറ്റാനായിരുന്നു നീക്കം

അതിനിടെ, കര്‍ണാടകത്തിലെ കോണ്‍ഗ്രസ്, ജെ.ഡി (എസ്) എം.എല്‍.എമാരെ കേരളത്തിലേക്ക് സ്വാഗതംചെയ്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. എം.എല്‍.എമാര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും കുതിരക്കച്ചവടത്തെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക