Image

നവോദയ പെര്‍ത്ത് അവാര്‍ഡ് ജി.എസ് പ്രദീപിനും സന്തോഷ് പാലിക്കിനും; അവാര്‍ഡ് വിതരണം മേയ് 19ന്

Published on 17 May, 2018
നവോദയ പെര്‍ത്ത് അവാര്‍ഡ് ജി.എസ് പ്രദീപിനും സന്തോഷ് പാലിക്കിനും; അവാര്‍ഡ് വിതരണം മേയ് 19ന്

പെര്‍ത്ത്: വിജ്ഞാനപ്രധമായ അശ്വമേധം പരിപാടിയിലൂടെ മലയാളികളുടെ മനംകവര്‍ന്ന ജിഎസ് പ്രദീപ് നവോദയ ഓസ്‌ട്രേലിയയുടെ പെര്‍ത്ത് കമ്മറ്റിയുടെ The most influential Intellectual Iconഅവാര്‍ഡിന് അര്‍ഹനായി. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരളത്തിന്റെ ദൃശ്യമാധ്യമ രംഗത്ത് തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച സന്തോഷ് പാലിക്കാനാണ് മീഡിയ എക്‌സലന്‍സ് അവാര്‍ഡ്. 

മേയ് 19ന് പെര്‍ത്തില്‍ വച്ചു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. വ്യത്യസ്തമായ ആശയങ്ങളും പ്രവര്‍ത്തനശൈലിയും കൊണ്ട് കുറഞ്ഞകാലം കൊണ്ടുതന്നെ ഓസ്‌ട്രേലിയയിലെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത്. തങ്ങളുടേതായ ഇടം കണ്ടെത്തിയ സംഘടനയാണ് നവോദയ ഓസ്‌ട്രേലിയ.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക