Image

ഷെറിന്‍ മാത്യൂസിനെ ഉപദ്രവിച്ചതിനു തെളിവ് ഇല്ലായിരുന്നുവെന്ന് സി.പി.എസ്. റിപ്പോര്‍ട്ട്

Published on 17 May, 2018
ഷെറിന്‍ മാത്യൂസിനെ ഉപദ്രവിച്ചതിനു തെളിവ് ഇല്ലായിരുന്നുവെന്ന് സി.പി.എസ്. റിപ്പോര്‍ട്ട്
ഡാളസ്: ഷെറിന്‍ മാത്യുസ് (3) വധക്കേസ് വിചാരണ നാലാം തവണയും മാറ്റി വച്ചു. ജൂണ്‍ 22-നാണു ഇനി കേസ് കോടതിയുടെ പരഗണനക്കു വരിക.

ഇതേ സമയം ടെക്‌സസ് സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ടിവ് സര്‍വീസ് (സി.പി.എസ്) കഴിഞ്ഞ ദിവസം പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ കുട്ടിയെ വളര്‍ത്തു മാതാപിതാക്കാളായ വെസ്ലി മാത്യൂസും സിനി മാത്യുസും കുട്ടിയെ ഉപദ്രവിച്ചിരുന്നു എന്നതിനു തെളിവില്ലെന്നു വ്യക്തമാക്കി. ഇപ്പോള്‍ ജയിലിലുള്ള ഇരുവര്‍ക്കും അനുകൂലമാണു റിപ്പോര്‍ട്ട്.

2016-ലാണു ഷെറിനെ ദത്തെടുത്തത്. 2017 ഫെബ്രുവരിയില്‍ കഴുത്തിനു നീരു ബാധിച്ച് കുട്ടിയെ ഡോ. സൂസന്നെ ഡാകിലിനെ കാണിച്ചു. പാര്‍ക്കില്‍ വച്ച് സ്ലൈഡില്‍ നിന്നു വീണാണു ഷോള്‍ഡര്‍ എല്ലിനു പരുക്കേറ്റതെന്നു സിനി പറഞ്ഞു. ഡോക്ടൂടെ എക്‌സ് റേയില്‍ കാലിനും മറ്റും നേരത്തെ ഒടിവുണ്ടായതയി കണ്ടു. എന്നാല്‍ സഹോദരിയുമൊത്ത് കളിക്കുമ്പോള്‍ സോഫയില്‍ നിന്നു വീണാണ് ആ പരുക്കെന്നു വെസ്ലിയും അറിയിച്ചു.

സ്ലൈഡില്‍ നിന്നു വീണാല്‍ ഉണ്ടാവുന്ന പരുക്കല്ല കുട്ടിക്കുള്ളതെന്നു ചൂണ്ടിക്കാട്ടി ഡോ. ഡകില്‍, വിവരം ചൈല്‍ഡ് പ്രോട്ടക്ടിവ് സര്‍വീസിനെ അറിയിച്ചു. അവരും പോലീസും അന്വേഷണം നടത്തിയെങ്കിലും കുറ്റകരമായി ഒന്നും കണ്ടില്ല.

കുട്ടിയെ ചികില്‍സിച്ചിരുന്ന മറ്റു വിദഗ്ദരൊന്നും പീഡനം നടന്നു എന്നു പറഞ്ഞില്ല എന്നതാണു അന്വേഷണം ഉപേക്ഷിക്കാന്‍ കാരണമായതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ നിന്നു വന്നതിനേക്കാള്‍ മെച്ചപ്പെട്ട ആരോഗ്യ സ്ഥിതിയിലാണു കുട്ടി എന്നും കുട്ടിയുടെ തൂക്കം കൂടുന്നുണ്ടെന്നും മറ്റു വിദഗ്ദര്‍ അറിയിച്ചു. ഇതേത്തുടര്‍ന്നുനടപടിയെടുക്കാന്‍ മതിയായ തെളിവില്ലെന്നു കണ്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അന്വേഷണം അവസാനിപ്പിച്ചു.

എന്നാല്‍ മാസങ്ങള്‍ക്കു ശേഷം ഒക്ടോബര്‍ 7-നു കുട്ടിയെ കാണാതായി. 15 ദിവസം കഴിഞ്ഞു കുട്ടിയുടെ മ്രുതദേഹം ഒരു കള്‍വര്‍ട്ടില്‍ നിന്നു കണ്ടെടുത്തു. അപ്പോഴേക്കും ജീര്‍ണാവസ്ഥയിലായതിനാല്‍ കുട്ടി ഉപദ്രവിക്കപ്പെട്ടതിനെപറ്റി കാര്യമായ തെളിവു കിട്ടിയില്ല. എന്നല്‍ കടുത്ത ആഘാതത്തിലാണു കുട്ടി കൊല്ലപ്പെട്ടതെന്നു മെഡിക്കല്‍ എക്‌സാമിനര്‍ വിധി എഴുതി.

ഇതേത്തുടര്‍ന്ന് വെസ്ലിയെ കൊലക്കേസിലും കുട്ടിയെ തലേന്നു തനിച്ചാക്കി പോയതിനു സിനിയുടെ പേരിലും കേസ് എടുത്തു.വെസ്ലിക്കു ഒരു മില്യന്‍ ഡോളറും സിനിക്ക് രണ്ടര ലക്ഷം ഡോളറും ജാമ്യം നിശ്ച്ചയിച്ചുവെങ്ക്‌ലിലും ഇരുവര്‍ക്കും പുറത്തിറങ്ങനായിട്ടില്ല.

പാല്‍ കുടിക്കാത്തതിനു കുട്ടിയെ രാതി മൂന്നു മണിക്ക് വീട്ടിനു പുറത്തെ മരത്തിനു ചുവട്ടില്‍ നിര്‍ത്തിയെന്നും 15 മിനിട്ട് കഴിഞ്ഞു ചെന്നു നോക്കുമ്പോള്‍ കുട്ടിയെ കാണാതായി എന്നുമാണ് വെസ്ലി ആദ്യം പറഞ്ഞത്.

ഷെറിന്റെ കാര്യത്തില്‍തെറ്റു പറ്റിയെന്നു സി.പി.എസ്. മേധാവി നേരത്തെ പറഞ്ഞിരുന്നു. കുട്ടിയുടെ മരണത്തിനു ശേഷം നടത്തിയ അന്വേഷണത്തില്‍; കുട്ടിക്കു മറ്റു പരുക്കുകള്‍ കണ്ട കാര്യം പലരും റിപ്പോര്‍ട്ട് ചെയ്തു.

എന്തായാലും ഈ സംഭവത്തെത്തുടര്‍ന്നു സി.പി.എസ്. നയത്തില്‍ മാറ്റം വരുത്തി. ഇനി മേല്‍ ഡോക്ടര്‍ പീഡനകാര്യം റിപ്പോര്‍ട്ട് ചെയ്താല്‍ഉയര്‍ന്ന തലത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടത്തണം.
ഷെറിന്‍ മാത്യൂസിനെ ഉപദ്രവിച്ചതിനു തെളിവ് ഇല്ലായിരുന്നുവെന്ന് സി.പി.എസ്. റിപ്പോര്‍ട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക