Image

സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ഡാളസ് റീജിയണല്‍ കോണ്‍ഫ്രന്‍സ് കരോള്‍ട്ടന്‍ സെന്‍റ് മേരീസ് ചര്‍ച്ചില്‍

ചാര്‍ളി പടനിലം Published on 17 May, 2018
സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ ഡാളസ് റീജിയണല്‍ കോണ്‍ഫ്രന്‍സ് കരോള്‍ട്ടന്‍ സെന്‍റ് മേരീസ് ചര്‍ച്ചില്‍
ഡാളസ് : മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഡാളസ് റീജിയണല്‍ ഫാമിലി ആന്‍ഡ് യൂത്തു കോണ്‍ഫ്രന്‍സ് ജൂണ്‍ 16 നു ഡാളസ് സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച് ഓഫ് ഇന്ത്യ യില്‍ വച്ച് നടക്കുന്നതാണ്.

അടൂര്‍ പറക്കോട് ഭദ്രാസനത്തിന്റെയും സൗത്ത് വെസ്റ്റ് ഭദ്രാനത്തിന്റെയും മെത്രാപ്പോലീത്ത ആയ അഭിവന്ദ്യ ഡോ . സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്ന കോണ്‍ഫ്രന്‍സില്‍ മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ വിശുദ്ധിയുടെ സ്ഥാനം എന്ന വിഷയത്തെ ആസ്പദമാക്കി സുപ്രസിദ്ധ പ്രസംഗകന്‍ റെവ . ഫാ . അബിന്‍ പി . ജേക്കബ് ക്ലാസ്സെടുക്കും.

കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി റെവ .ഫാ . ജോഷ്വ ജോര്‍ജ്ജ് (ബിനോയ് അച്ചന്‍ ) കണ്‍വീനര്‍ ആയും , സ്മിതാ ഗീവര്‍ഗീസ് സെക്രട്ടറി, സ്റ്റീഫന്‍ ജോര്‍ജ്ജ് ട്രെഷറര്‍ ആയും വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക