Image

സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് മാരകരോഗം

Published on 18 May, 2018
സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് മാരകരോഗം
സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന് മാരകരോഗം. ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് ബിജുവുള്ളത്. തൊണ്ടയിലെ അസുഖത്തിന് ബിജു രാധാകൃഷ്ണനെ പലതവണ ജയില്‍ ഡോക്ടര്‍ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഈ പരിശോധനകളില്‍ സംശയം തോന്നിയതോടെ ആര്‍ സി സിയിലേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു. ആര്‍ സി സിയില്‍ നടത്തിയ പരിശോധനകളില്‍ ഒരാഴ്ച മുമ്ബാണ് ഇയാള്‍ക്ക് തൊണ്ടയില്‍ മാരക രോഗം കണ്ടെത്തിയത്.
ഇതിന് മാസങ്ങള്‍ നീണ്ട ചികിത്സ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഭാര്യ രശ്മിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്ത0 തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് ബിജു രാധാകൃഷ്ണന്‍. ഈയാഴ്ച ബിജുവിന് ആര്‍ സി സിയില്‍ ചികിത്സ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭാര്യാ ഭര്‍ത്താക്കന്മാരെന്ന നിലയില്‍ ബിജു രാധാകൃഷ്ണനും സരിതാ നായരും ചേര്‍ന്ന് നടത്തിയ ടീം സോളാര്‍ എന്ന കമ്ബനി നിരവധി പേരില്‍ നിന്നും സോളാര്‍ ചാനല്‍ ഘടിപ്പിച്ചു നല്‍കാമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി കബളിപ്പിച്ചു എന്ന കേസിലായിരുന്നു ഇരുവരും അറസ്റ്റിലായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക