Image

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു

Published on 18 May, 2018
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസെടുക്കാന്‍ ചെങ്ങന്നുര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് ഉത്തരവിട്ടു. 
ഉത്തരവിന്റെ പകര്‍പ്പ് രേഖാമൂലം ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുള്ളതായാണ് വിവരം. ചെങ്ങന്നൂര്‍ ചെറിയനാട് ഇടമുറി എസ്എന്‍ഡിപി ശാഖയിലെ സെക്രട്ടറി സുദര്‍ശനന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

ഒരാഴ്ചയ്ക്കു മുന്പ് മൈക്രോഫിനാന്‍സുമായി ബന്ധപ്പെട്ട തട്ടിപ്പിനെ സംബന്ധിച്ച് സുദര്‍ശനന്‍ ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷവും പോലീസ് പരാതിയില്‍ നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

പരാതിയിന്മേല്‍ ചെങ്ങന്നൂര്‍ പോലീസിനോട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക