Image

ഫാ.മാത്യു കുന്നത്തിന്റെ എണ്‍പത്തി ഏഴാം പിറന്നാള്‍ ജനതയുടെ ഉത്സവമായി

ഫ്രാന്‍സിസ് തടത്തില്‍ Published on 18 May, 2018
ഫാ.മാത്യു കുന്നത്തിന്റെ എണ്‍പത്തി ഏഴാം പിറന്നാള്‍ ജനതയുടെ ഉത്സവമായി
ന്യൂജേഴ്‌സി: നിര്‍ധനരായ അനേകര്‍ക്ക് അത്താണിയും ഒരു വലിയ മലയാളി സമൂഹത്തിന് അമേരിക്കന്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്ത ന്യൂജേഴ്‌സിയിലെ നല്ല സമരിയാക്കാരന്‍ ഫാ.മാത്യു കുന്നത്തിന്റെ എണ്‍പത്തി ഏഴാം പിറന്നാള്‍ ആഘോഷം ഒരു വലിയ ജനതയുടെ ഉത്സവമായി മാറി. ഒപ്പം അദ്ദേഹത്തിനുള്ള ആദരസൂചകമായി 13 വര്‍ഷം മുമ്പ് രൂപീകരിക്കപ്പെട്ട ഫാദര്‍ മാത്യു കുന്നത്ത് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ(എങഗഇഎ) വാര്‍ഷികാഘോഷവും പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി. മെയ് 13ന് ഞായറാഴ്ച വൈകുന്നേരം നടലി സെന്റ് മേരീസ് പള്ളിയിലായിരുന്നു ഉത്സവ പ്രതീതി ജനിപ്പിച്ച പിറന്നാള്‍ ദിനത്തിന്റെയും ഫൗണ്ടേഷന്‍ വാര്‍ഷികത്തിന്റെയും ആഘോഷം കെങ്കേമമായി നടത്തിയത്.

മാത്യു അച്ചന്റെ സഹായത്താല്‍ അമേരിക്കയില്‍ എത്തിയ നിരവധി കുടുംബങ്ങളുടെയും അദ്ദേത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ചോരയും നീരും നല്‍കുന്ന നിരവധി മനുഷ്യസ്‌നേഹികളുടെയും വാര്‍ഷിക കൂട്ടായ്മയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ ഞായറാഴ്ച നട്‌ലി സെന്റ് മേരീസ് പള്ളിയില്‍ നടന്നത്. വൈകുന്നേരം നാലിന് ഫാ.മാത്യുകുന്നത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. ഫാ.തോമസ് കുന്നത്ത്, ഫാ.ജെറോ ആര്‍ത്തശേരില്‍, ഫാ.മീണ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഫാ.തോമസ് കുന്നത്ത് പിറന്നാള്‍ സന്ദേശം നല്‍കി.

വിശുദ്ധകുര്‍ബാനക്കുശേഷം പള്ളി ഓഡിറ്റോറിയത്തില്‍ ഫൗണ്ടേഷന്‍ അംഗങ്ങളുടെ ആഭിമുഖ്യത്തില്‍ ഏതാണ്ട് ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന കലാപരിപാടികള്‍ അവിസ്മരണീയമായിരുന്നു. മെയ് മാസത്തില്‍ പിറന്നാള്‍ ആഘോഷിക്കുന്നവരോടൊപ്പം ഫാ.മാത്യു കുന്നത്ത് കേക്ക് മുറിച്ചുകൊണ്ടാണ് കലാപരിപാടികള്‍ ആരംഭിച്ചത്. സണ്ണി മാമ്പിള്ളി, അനീറ്റ മാമ്പിള്ളി എന്നിവര്‍ പ്രാര്‍ത്ഥനഗീതങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് ഫൗണ്ടേഷന്‍ അംഗങ്ങളും അവരുടെ മക്കളും ചേര്‍ന്ന് ഗംഭീര കലാപരിപാടികള്‍ ആണ് നടത്തിയത്. അമേരിക്കയില്‍ കുടിയേറിയ മലയാളികള്‍ ആരംഭദിശയില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലൂടെ ഒരു പാട് തമാശകളും ചിന്തകളും നിറഞ്ഞ ഇരുപതുമിനിറ്റു നീണ്ടുനിന്ന മനോഹരമായ സ്‌കിറ്റ് ആയിരുന്നു ഇതില്‍ പ്രധാനം. സണ്ണി മാമ്പിള്ളി സംവിധാനം ചെയ്ത സ്‌കിറ്റില്‍ ആല്‍ബര്‍ട്ട് ആന്റണി കണ്ണമ്പള്ളി ഷൈന്‍ ആല്‍ബര്‍ട്ട് കണ്ണമ്പള്ളി, എഡിസണ്‍ ഏബ്രഹാം, സജി ജോസഫ് കുന്നത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ജോവാന മനോജ് വാട്ടപ്പള്ളില്‍, ജിസ്മി ലിന്റോ, അലക്‌സ ഷിജിമോന്‍ എന്നീ കുരുന്നുകള്‍ അവതരിപ്പിച്ച ശാസ്ത്രീയ നൃത്തത്തോടെയാണ് വേദിയുണര്‍ന്നത്. തുടര്‍ന്ന് ഐറിന്‍ എലിസബത്ത് തടത്തില്‍ ആലപിച്ച  ഹല്ലേലൂയ.. എന്നു തുടങ്ങുന്ന ഇംഗ്ലീഷ് ഗാനം കലാപരിപാടിയെ സംഗീത സാന്ദ്രമാക്കി മാറ്റി. സുഖമോ ദേവി... എന്നു തുടങ്ങുന്ന ഗാനവുമായി രേശു ജോയിയുടെ ആലാപനം മെലഡിയുടെ സുഖകരമായ അനുഭവം പകര്‍ന്നു. തൊട്ടുപിന്നാലെ മദേഴ്‌സ് ഡേയില്‍ അമ്മമാര്‍ക്ക് വേണ്ടി സമര്‍പ്പിച്ചു കൊണ്ട് റോയി മുട്ടപ്പള്ളി ആലപിച്ച അമ്മ മനസ്... എന്നു തുടങ്ങുന്ന ഗാനം കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ തങ്ങളുടെ അമ്മമാരുമായുള്ള മധുരമായ ബന്ധങ്ങളുടെ ഓര്‍മ്മകളിലേക്കു കൂട്ടിക്കൊണ്ടുപോയി.

നികിത കുന്നത്ത്, നേഹ കുന്നത്ത്, നയന്‍ കുന്നത്ത്, ഏയ്ഞ്ചല്‍ കുന്നത്ത്, കസിന്‍സ് സഹോദരിമാര്‍ നടത്തിയ ഡബിള്‍ ഡ്യൂയറ്റ് സിനിമാറ്റിക്ക് ഡാന്‍സ് പെര്‍ഫോര്‍മന്‍സ് അക്ഷരാര്‍ത്ഥത്തില്‍ കാണികളില്‍ വിസ്മയം ജനിപ്പിച്ചു. ഒരേ വേഷത്തില്‍ വേദിയിലെ രണ്ടു ഭാഗത്ത് നിന്നുകൊണ്ട് ഒരേ സമയം ഒരു പോലെ നൃത്തം ചെയ്തുകൊണ്ട് ഡയലോഗുകളും പാട്ടുകളും സമന്വയിപ്പിച്ചുകൊണ്ട് അരങ്ങ് തകര്‍ത്തപ്പോള്‍ ഇമവെട്ടാതെ കാണികള്‍ നോക്കിനിന്നു. അഷ്‌ലി ഷിജിമോന്‍, ഈവ സജിമോന്‍, ടിയ ആന്റണി എന്നിവര്‍ അവതരിപ്പിച്ച മറ്റൊരു സിനിമാറ്റിക്ക് ഡാന്‍സ് പെര്‍ഫോര്‍മന്‍സും കാണികള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. ദോല്ബാജെ... എന്നു തുടങ്ങുന്ന സുപ്രസിദ്ധമായ ബോളിവുഡ് സോളോ ഡാന്‍സ് പെര്‍ഫോമന്‍സുമായി വീണ്ടും വേദിയില്‍  എത്തിയ ഐറിന്‍ എലിസബത്ത് നടത്തിലിന്റെ എന്‍ട്രി കാണികളെ ഇരിപ്പിടങ്ങളില്‍ നിന്ന് എഴുന്നേല്‍പ്പിക്കുന്നവിധം കൈയ്യടി നേടിയപ്പോള്‍ ഏവരെയും വിസ്മയിപ്പിച്ചുകൊണ്ട് നെസി തോമസ് തടത്തില്‍, ഷീന സജിമോന്‍, ഷൈന്‍ ആല്‍ബര്‍ട്ട് കണ്ണമ്പള്ളി, മഞ്ജു ബിനു, ഡാലിയ അനു ചന്ദ്രോത്ത് എന്നീ അമ്മമാര്‍ ചേര്‍ന്ന് നടത്തിയ തകര്‍പ്പന്‍ ബോളുവുഡ്‌മോളിവുഡ് ഫ്യൂഷന്‍ പെര്‍ഫോര്‍മന്‍സു കൂടിയായപ്പോള്‍ ആസ്വാദനത്തിന്റെ തിരമാല ഉയരങ്ങള്‍ ഏറെ താണ്ടിയിരുന്നു. ഇവര്‍ക്കു പിന്നാലെ തട്ടുപൊളിപ്പന്‍ ദപ്പാന്‍കുത്തുമായി എവിന്‍ സജിമോന്‍, ഷോണ്‍ ലൂയിസ്, ജോയല്‍ മനോജ് വാട്ടപ്പള്ളില്‍ എന്നീ കൊച്ചു മിടുക്കന്‍മാര്‍ അരങ്ങു തകര്‍ത്തുവാണു.

എല്ലാം പര്യവസാനിച്ചുവെന്നു കരുതിയിരിക്കുമ്പോഴാണ് മറ്റൊരു തകര്‍പ്പന്‍ പെര്‍ഫോര്‍മന്‍സുമായി കുന്നത്ത് കസിന്‍സ് വീണ്ടും അരങ്ങുതകര്‍ത്തത്. പതിവുപോലെ ഡയലോഗുകളും പാട്ടുകളും ഫ്യൂസ് ചെയ്തുകൊണ്ടുള്ള കപ്പിള്‍ ഡാന്‍സുകള്‍ കണ്ണുകള്‍ക്ക് കൗതുകം പകര്‍ന്നതിനുപുറമെ ചിരിയും ആനന്ദവും പകര്‍ന്നു. ഡാളസില്‍ നിന്നു അതിഥിയായി എത്തിയ അനശ്വര്‍ മാമ്പിള്ളി  ആലപിച്ച ഒ.എന്‍.വി. കവുത ആലാപന ശൈലികൊണ്ടും വരികളുടെ മേന്മകൊണ്ടും ഹൃദ്യമായി. സ്റ്റീഫന്‍ വേലിയകത്ത് ആലപിച്ച കവിതയും ഹൃദ്യമായിരുന്നു.

കലാപരിപാടികള്‍ക്കിടെ വളരെ ഹ്രസ്വമായ റിപ്പോര്‍ട്ട് എഫ്.എം.കെ.സി.എഫ്. സെക്രട്ടറി സിറിക്ക് കുന്നത്ത് അവതരിപ്പിച്ചു. ട്രസ്റ്റിന്റെ പുതിയ ഭാരവാഹികളെയും അദ്ദേഹം ചടങ്ങില്‍ പ്രഖ്യാപിച്ചു. ഫാ.മാത്യു കുന്നത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഫ്രാന്‍സിസ് തടത്തില്‍ പ്രസംഗിച്ചു. അമേരിക്ക മുഴുവനും മദേഴ്‌സ് ഡേ ആഘോഷിച്ചപ്പോള്‍ എം.കെ.സി.എഫ് അംഗങ്ങള്‍ തങ്ങളുടെ ആത്മീയ പിതാവായ മാത്യു അച്ചനെ ആദരിച്ചുകൊണ്ട് മദേഴ്‌സ് ഡെയ്ക്ക് ഒപ്പം ഫാദേഴ്‌സ് ഡേയും ആഘോഷിക്കുകയാണെന്നും മാത്യു അച്ചന്‍ ലഭിക്കുന്ന ഓരോ ഡോളറും പാവങ്ങള്‍ക്കു നല്‍കുക വഴി അദ്ദേഹം സ്വര്‍ഗ്ഗത്തില്‍ വലിയ നിക്ഷേപമാണ് നടത്തിവരുന്നതെന്നും ഫ്രാന്‍സിസ് പറഞ്ഞു.

നിറഞ്ഞ കരഘോഷത്തോടെ തുടക്കം മുതല്‍ ഒടുക്കം വരെ കാണികളെ കലാവിരുന്നിന്റെ പങ്കാളികളാക്കാന്‍ ഓരോ ഇടവേളകളിലും ഏറെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍ ഇരിപ്പിടങ്ങളില്‍ നിന്നിളകി കൈയ്യടിപ്പിക്കാനും കലാപരിപാടികളുടെ അവതാരകരായിരുന്ന സജിമോന്‍ ആന്റണിയും മഞ്ജു ബിനുവും നടത്തിയ അവതരണശൈലിയായിരുന്നു അവസാന ഇനം വരെ എല്ലാ കാണികളെയും ഇരിപ്പിടങ്ങളില്‍ ഇരുത്തിയത്. ഫൗണ്ടേഷന്‍ പ്രസിഡന്റ് എത്സ മാമ്പിള്ളിയായിരുന്നു പ്രോഗ്രാം കോര്‍ഡിനേറ്റര്‍.

ഫാ.മാത്യു കുന്നത്തും ഫാ.മീണയും ചേര്‍ന്ന് എല്ലാ അമ്മമാര്‍ക്കും അപ്പന്‍മാര്‍ക്കും അനുഗ്രഹ പ്രാര്‍ത്ഥന നടത്തുകയും മദേഴ്‌സ് ഡേ, ഫാദേഴ്‌സ് ഡേ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. ഫൗണ്ടേഷന്‍ അടുത്തയിടെ തുടങ്ങിയ ഡയറക്ടറ്റ് ഡിപ്പോസിറ്റ് ധനസമാഹാര പദ്ധതിയില്‍ പങ്കാളികളാകാന്‍ മാത്യു അച്ചന്‍ മറുപടി പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു. വര്‍ദ്ധിച്ചു വരുന്ന അപേക്ഷകള്‍ക്ക് സഹായമെത്തിക്കണമെങ്കില്‍ ഈ പദ്ധതിയില്‍ ഇനിയും കൂടുതല്‍ പേര്‍ എത്തണമെന്നും അദ്ദേഹം പറഞ്ഞു.
അമല്‍ ജയിംസ് കൊക്കാട്, സണ്ണി മാമ്പിള്ളി, അനിറ്റ മാമ്പിള്ളി, ജെയിംസ് കൊക്കാട് എന്നിവരായിരുന്നു ക്വയറിനു നേതൃത്വം നല്‍കിയത്.

(ചിത്രങ്ങള്‍ ബോബി ജെ കുന്നത്ത്.)

ഫാ.മാത്യു കുന്നത്തിന്റെ എണ്‍പത്തി ഏഴാം പിറന്നാള്‍ ജനതയുടെ ഉത്സവമായിഫാ.മാത്യു കുന്നത്തിന്റെ എണ്‍പത്തി ഏഴാം പിറന്നാള്‍ ജനതയുടെ ഉത്സവമായിഫാ.മാത്യു കുന്നത്തിന്റെ എണ്‍പത്തി ഏഴാം പിറന്നാള്‍ ജനതയുടെ ഉത്സവമായിഫാ.മാത്യു കുന്നത്തിന്റെ എണ്‍പത്തി ഏഴാം പിറന്നാള്‍ ജനതയുടെ ഉത്സവമായിഫാ.മാത്യു കുന്നത്തിന്റെ എണ്‍പത്തി ഏഴാം പിറന്നാള്‍ ജനതയുടെ ഉത്സവമായിഫാ.മാത്യു കുന്നത്തിന്റെ എണ്‍പത്തി ഏഴാം പിറന്നാള്‍ ജനതയുടെ ഉത്സവമായിഫാ.മാത്യു കുന്നത്തിന്റെ എണ്‍പത്തി ഏഴാം പിറന്നാള്‍ ജനതയുടെ ഉത്സവമായിഫാ.മാത്യു കുന്നത്തിന്റെ എണ്‍പത്തി ഏഴാം പിറന്നാള്‍ ജനതയുടെ ഉത്സവമായിഫാ.മാത്യു കുന്നത്തിന്റെ എണ്‍പത്തി ഏഴാം പിറന്നാള്‍ ജനതയുടെ ഉത്സവമായിഫാ.മാത്യു കുന്നത്തിന്റെ എണ്‍പത്തി ഏഴാം പിറന്നാള്‍ ജനതയുടെ ഉത്സവമായിഫാ.മാത്യു കുന്നത്തിന്റെ എണ്‍പത്തി ഏഴാം പിറന്നാള്‍ ജനതയുടെ ഉത്സവമായിഫാ.മാത്യു കുന്നത്തിന്റെ എണ്‍പത്തി ഏഴാം പിറന്നാള്‍ ജനതയുടെ ഉത്സവമായിഫാ.മാത്യു കുന്നത്തിന്റെ എണ്‍പത്തി ഏഴാം പിറന്നാള്‍ ജനതയുടെ ഉത്സവമായിഫാ.മാത്യു കുന്നത്തിന്റെ എണ്‍പത്തി ഏഴാം പിറന്നാള്‍ ജനതയുടെ ഉത്സവമായിഫാ.മാത്യു കുന്നത്തിന്റെ എണ്‍പത്തി ഏഴാം പിറന്നാള്‍ ജനതയുടെ ഉത്സവമായിഫാ.മാത്യു കുന്നത്തിന്റെ എണ്‍പത്തി ഏഴാം പിറന്നാള്‍ ജനതയുടെ ഉത്സവമായിഫാ.മാത്യു കുന്നത്തിന്റെ എണ്‍പത്തി ഏഴാം പിറന്നാള്‍ ജനതയുടെ ഉത്സവമായിഫാ.മാത്യു കുന്നത്തിന്റെ എണ്‍പത്തി ഏഴാം പിറന്നാള്‍ ജനതയുടെ ഉത്സവമായിഫാ.മാത്യു കുന്നത്തിന്റെ എണ്‍പത്തി ഏഴാം പിറന്നാള്‍ ജനതയുടെ ഉത്സവമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക