Image

സത്യസന്ധരായ ഗവര്‍ണര്‍മാരെയാണ്‌ ഇക്കാലത്ത്‌ രാജ്യത്തിനാവശ്യം; നിയമജ്ഞന്‍ ഫാലി എസ്‌. നരിമാന്‍

Published on 18 May, 2018
സത്യസന്ധരായ ഗവര്‍ണര്‍മാരെയാണ്‌ ഇക്കാലത്ത്‌ രാജ്യത്തിനാവശ്യം; നിയമജ്ഞന്‍ ഫാലി എസ്‌. നരിമാന്‍


കര്‍ണാടകയിലെ ജനാധിപത്യത്തെ കശാപ്പ്‌ ചെയ്യുന്ന നടപടികള്‍ക്കെതിരെ മുതിര്‍ന്ന നിയമജ്ഞനും അഭിഭാഷകനുമായ ഫാലി.എസ്‌.നരിമാന്‍ രംഗത്ത്‌. ഭരണഘടനയോട്‌ സത്യസന്ധത പുലര്‍ത്തുന്നവരേയാണ്‌ ഗവര്‍ണര്‍മാരായി രാജ്യത്തിന്‌ ആവശ്യം. സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കാനാവശ്യമായ പിന്തുണയുണ്ടെന്ന്‌ പൂര്‍ണവിശ്വാസമുള്ള ആളെയാണ്‌ ഗവര്‍ണര്‍ ക്ഷണിക്കേണ്ടത്‌.

ഇക്കാര്യത്തില്‍ സര്‍ക്കാരിയ കമ്മീഷന്‍ കൃത്യമായ നിലപാട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. തൂക്കു സഭയാണെങ്കില്‍ പ്രഥമ പരിഗണന നല്‍കേണ്ടത്‌ പ്രീപോള്‍ സഖ്യത്തിനാണ്‌. രണ്ടാമത്‌ മുന്തിയ കക്ഷിയെ പരിഗണിക്കാം. പോസ്റ്റ്‌ പോള്‍ അലയന്‍സ്‌ മൂന്നാമതായിട്ടാണ്‌ പരിഗണിക്കേണ്ടത്‌ നരിമാന്‍ ദി ഹിന്ദുവിനോട്‌ പറഞ്ഞു.

തൂക്കുസഭയുടെ കാര്യത്തില്‍ ശരിയായ ഭരണഘടനാ നിലപാട്‌ ഗവര്‍ണര്‍ എടുക്കണമെന്ന്‌
നരിമാന്‍ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക