Image

കോട്ടയത്ത്‌ ഒരു കുടുംബത്തിലെ നാല്‌ പേര്‍ മരിച്ച നിലയില്‍

Published on 18 May, 2018
കോട്ടയത്ത്‌ ഒരു കുടുംബത്തിലെ നാല്‌ പേര്‍ മരിച്ച നിലയില്‍

കോട്ടയം : വയല കൊശപ്പള്ളിയില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഇവിടെ വാടകക്ക്‌ താമസിക്കുന്ന പടിഞ്ഞാറെ കൂടല്ലൂര്‍ പുലിക്കുന്ന്‌ മുകളേല്‍ സിനോജ്‌ (42) , ഭാര്യ നിഷ (35) , മക്കളായ സൂര്യ തേജസ്‌ (12) , ശിവതേജസ്‌ ( 7) എന്നിവരാണ്‌ മരിച്ചത്‌.

മറ്റുള്ളവരെ കൊലപ്പെടുത്തിയ ശേഷം സിനോജ്‌ തുങ്ങി മരിക്കുകയായിരുന്നുവെന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. മൂത്ത മകന്‍ സൂര്യതേജസിന്റെ മൃതദേഹവും തൂങ്ങിയ നിലയിലാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക