Image

പൃഥ്വിരാജ്, പാര്‍വതി, നസ്‌റിയ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 6ന് തീയേറ്ററുകളില്‍

Published on 18 May, 2018
പൃഥ്വിരാജ്, പാര്‍വതി, നസ്‌റിയ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 6ന് തീയേറ്ററുകളില്‍
പൃഥ്വിരാജ്, പാര്‍വതി, നസ്‌റിയ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 6ന് തീയേറ്ററുകളിലെത്തുമെന്ന് സൂചന. 'എപ്പോള്‍ എന്നുള്ള എല്ലാചാദ്യത്തിനുമുള്ള ഉത്തരമാണ് ജൂലായ് 6' എന്നാണ് അഞ്ജലി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. 

ഈദ് റിലീസായി ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ജൂലായിലേക്ക് നീളുമ്പോള്‍ ചിത്രം ഈദിനുണ്ടാകില്ലെന്നാണ് അറിയുന്നത്. അതേസമയം, ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഈ മാസം തന്നെ പുറത്തുവിടും.

ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം നാലു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ഒരു അഞ്ജലി മേനോന്‍ ചിത്രമെത്തുന്നത്. നസ്‌റിയയും ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. പൃഥ്വിരാജിന്റെ സഹോദരി വേഷമാണ് ചിത്രത്തില്‍ നസ്‌റിയക്കുള്ളത്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഒരു സഹോദരനായും കാമുകനായുമുള്ള കഥാപാത്രത്തിന്റെ വ്യത്യസ്ത ജീവിത ഘട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മഞ്ചാടിക്കുരുവിന് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന അഞ്ജലി മേനോന്‍ ചിത്രം കൂടെയാണിത്. ചിത്രത്തില്‍ പൃഥ്വിരാജിന്റേയും നസ്രിയയുടേയും അച്ഛനായി വേഷമിടുന്നത് സംവിധായകന്‍ രഞ്ജിത്താണ്. ബോളിവുഡ് നടന്‍ അതുല്‍ കുല്‍ക്കര്‍ണി ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

പറവയുടെ ഛായഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പ് ആണ് ചിത്രത്തിന്റെ ക്യാമറ. എം ജയചന്ദ്രനും രഘു ദീക്ഷിതും ചേര്‍ന്നാണ് സംഗീതം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക