Image

തച്ചങ്കരിക്കെതിരായ അന്വേഷണത്തിന്റെ ഫയല്‍ കാണാതായ സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍

Published on 18 May, 2018
തച്ചങ്കരിക്കെതിരായ അന്വേഷണത്തിന്റെ ഫയല്‍ കാണാതായ സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍
പോലീസ് ആസ്ഥാനത്ത് നിന്നും ഡിജിപി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരായ അന്വേഷണത്തിന്റെ ഫയല്‍ കാണാതായ സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് പരാതി നല്‍കി. 

ഫയല്‍ കാണാതായ സംഭവത്തിന് പിന്നില്‍ പോലീസ് ആസ്ഥാനത്തെ ജൂനിയര്‍ സൂപ്രണ്ട് ബീനയ്ക്കും പങ്കുണ്ടെന്നാരോപിച്ചാണ് സെന്‍കുമാര്‍ കത്ത് നല്‍കിയത്.വിഷയത്തില്‍ ആഭ്യന്തര സെക്രട്ടറിക്ക് നേരത്തെ സെന്‍കുമാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം നടക്കാത്ത സാഹചര്യത്തിലാണ് വീണ്ടും സെന്‍കുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക