Image

വൈ.എം.സി.എ യൂത്ത് ഫോറത്തിന്റെ അമരത്ത് ഇനി കൊച്ചിക്കാരന്‍

Published on 18 May, 2018
വൈ.എം.സി.എ യൂത്ത് ഫോറത്തിന്റെ അമരത്ത് ഇനി കൊച്ചിക്കാരന്‍

കൊച്ചി:  വൈ.എം.സി.എ. ഏഷ്യാപസഫിക് അലയന്‍സ് യൂത്ത് ഫോറത്തിന്റെ അധ്യക്ഷനായി മലയാളി യുവാവ് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ഒരു മലയാളി ഈ പദവിയില്‍ എത്തുന്നത്. എറണാകുളം പള്ളിക്കര സ്വദേശി എല്‍ദോ ജോര്‍ജ് വര്‍ഗീസിനാണ് ഈ അപൂര്‍വ ഭാഗ്യം കൈവന്നിരിക്കുന്നത്. ക്ലാസുകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവും, വാക്ചാതുര്യവുമാണ് ആറ് രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത മത്സരത്തില്‍ എന്‍ദോയെ വിജയിയാക്കിയത്.

വൈഎംസിഎയിലൂടെ സാമൂഹിക പ്രവര്‍ത്തന രംഗത്തേക്ക് ചുവടുവയ്ക്കുകയായിരുന്നു. പിന്നീട് ഏഷ്യാപസിഫിക് അലയന്‍സ് യൂത്ത് ഫോറത്തിന്റെ ഉപാധ്യക്ഷപദവിയിലെത്തുകയായിരുന്നു.

ഓസ്‌ട്രേലിയ, ഇന്തോനേഷ്യ തുടങ്ങി ആറ് രാജ്യങ്ങളില്‍നിന്നുള്ള ചെറുപ്പക്കാരെ പിന്തള്ളി ഹോങ്കോങ്ങില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ദോ യൂത്ത് ഫോറം അധ്യക്ഷപദവിയിലെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക