Image

'എന്റെ കൈയില്‍ 113 എംഎല്‍എമാരുണ്ട്, മുഖ്യമന്ത്രിയാക്കാമോ?' കര്‍ണാടകയിലെ രാഷ്ട്രീയ നാടകത്തില്‍ സുപ്രീം കോടതിയിലും ട്രോള്‍

Published on 18 May, 2018
'എന്റെ കൈയില്‍ 113 എംഎല്‍എമാരുണ്ട്, മുഖ്യമന്ത്രിയാക്കാമോ?'  കര്‍ണാടകയിലെ രാഷ്ട്രീയ നാടകത്തില്‍ സുപ്രീം കോടതിയിലും ട്രോള്‍
. ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് സോഷ്യല്‍ മീഡിയയിലെ ട്രോളും സുപ്രീം കോടതി ഉദ്ധരിച്ചത്. യെദ്യൂരപ്പയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യംചെയ്തുകൊണ്ട് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയില്‍ ചൂടേറിയ വാദം നടക്കുന്നതിനിടെയാണ് ജസ്റ്റിസ് എ.കെ സിക്രി വാട്‌സ്ആപ്പില്‍ വന്ന ഒരു ട്രോള്‍ ചൂണ്ടിക്കാട്ടിയത്. 

ഇതിനിടെ ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങള്‍ക്കു ലഭിച്ചു. തന്റെ കൈവശം 113 എംഎല്‍എമാര്‍ ഉണ്ടെന്നും സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന്റെ ഉടമ ഗവര്‍ണറോട് അപേക്ഷിക്കുന്നതായിരുന്നു ആ ട്രോള്‍..' സിക്രി പറഞ്ഞു. കൂടാതെ ആ ട്രോള്‍ കോടതിയില്‍ വായിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക