Image

ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറാക്കിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്

Published on 18 May, 2018
ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറാക്കിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്
ന്യൂഡല്‍ഹി: കീഴ്‌വഴക്കം മറികടന്ന് ബി.ജെ.പി എം.എല്‍.എ കെ.ജി ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറാക്കിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. എട്ടുതവണ എം.എല്‍.എ ആയ കോണ്‍ഗ്രസിലെ ആര്‍.വി ദേശ്പാണ്ഡെയെ മറികടന്നാണ് നാല് തവണ എം.എല്‍.എയായ ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറായി നിയമിച്ചത്.

നാളെ വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുന്നത് പ്രോ ടേം സ്പീക്കറാണ്. 

ബൊപ്പയ്യയുടെ നിയമനം ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍ ന്യായീകരിച്ചു. 2008ലും ബൊപ്പയ്യ പ്രോ ടേം സ്പീക്കറായിട്ടുണ്ട്. ബൊപ്പയ്യയുടെ നിയമനം എല്ലാ നിയമവും പാലിച്ചാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ പ്രോ ടേം സ്പീക്കറായിരിക്കെ അംഗങ്ങളെ അയോഗ്യരാക്കിയ തീരുമാനത്തിന് സുപ്രീംകോടതിയുടെ ശാസന നേരിട്ടയാളാണ് ബൊപ്പയ്യ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക