Image

'ഒരു അഡാറ്‌ ലവ്‌'ന്റെ രണ്ടാമത്തെ ഗാനത്തിന്റെ ടീസര്‍ യൂട്യൂബില്‍ ഒന്നാം സ്ഥാനത്ത്‌

Published on 18 May, 2018
 'ഒരു അഡാറ്‌ ലവ്‌'ന്റെ രണ്ടാമത്തെ ഗാനത്തിന്റെ ടീസര്‍ യൂട്യൂബില്‍  ഒന്നാം സ്ഥാനത്ത്‌
കൊച്ചി: ഒമര്‍ ലുലു സംവിധാനം നിര്‍വഹിക്കുന്ന 'ഒരു അഡാറ്‌ ലവ്‌'ന്റെ രണ്ടാമത്തെ ഗാനത്തിന്റെ ടീസര്‍ ഇന്നലെ റിലീസ്‌ ചെയ്‌തതിനു ശേഷം പ്രേക്ഷകരില്‍ നിന്ന്‌ മികച്ച അഭിപ്രായങ്ങളാണ്‌ ലഭിക്കുന്നത്‌. ഗാനം ഇപ്പോള്‍ യൂട്‌ യൂബില്‍ ഒന്നാം സ്ഥാനത്ത്‌ തരംഗമായി ഒരു ദിവസത്തിനുള്ളില്‍ 6.5 ലക്ഷം വ്യൂസും 17,000 ലൈക്‌സും നേടിയിരിക്കുന്നു. `മുന്നാലെ പോണാലെ` എന്ന്‌ തുടങ്ങുന്ന തമിഴ്‌ ഗാനം ഷാന്‍ റഹ്മാനാണ്‌ ഈണം നല്‍കി ആലപിച്ചിരിക്കുന്നത്‌. ഇത്‌ ഷാന്‍ റഹ്മാന്റെ ആദ്യത്തെ തമിഴ്‌ ഗാനം കൂടിയാണ്‌. പേളി മാണിയാണ്‌ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്‌.

ഒമര്‍ ലുലു കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന 'ഒരു അഡാറ്‌ ലവ്‌' പ്ലസ്‌ ടു വിദ്യാര്‍ത്ഥികളുടെ കഥയാണ്‌ പറയുന്നത്‌. പുതുമുഖ താരങ്ങളായ പ്രിയ പ്രകാശ്‌ വാരിയര്‍, റോഷന്‍ അബ്ദുള്‍ റഹൂഫ്‌, നൂറിന്‍ ഷെരീഫ്‌, മിഷേല്‍ ആന്‍ ഡാനിയേല്‍, മാത്യു, സിയാദ്‌ ഷാജഹാന്‍, ദില്‍റുപ അസ്വദ്‌ അല്‌ഖമര്‍, വൈശാഖ്‌ പവനന്‍, യാമി സോന എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.

ചിത്രത്തിന്‌ റെ ആദ്യ ഗാനം `മാണിക്യ മലരായ പൂവി`യും വൈറല്‍ ഹിറ്റായിരുന്നു. സൗത്ത്‌ ഇന്ത്യയില്‍ നിന്നും യൂട്യൂബില്‍ ഏറ്റവും വേഗത്തില്‍ 5 കോടി വ്യൂസ്‌ കരസ്ഥമാക്കിയ വീഡിയോയായി. വെറും 28 ദിവസങ്ങള്‍ക്കുള്ളിലാണ്‌ ഗാനം ഈ നേട്ടം കൈവരിച്ചത്‌.


ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്‌ സാരംഗ്‌ ജയപ്രകാശും, ലിജോ പനാടനും ചേര്‍ന്നാണ്‌. സിനു സിദ്ധാര്‍ഥ്‌ ഛായാഗ്രഹണവും അച്ചു വിജയന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ഗാനങ്ങള്‍ക്ക്‌ സംഗീതം നല്‍കിയിരിക്കുന്നത്‌ ഷാന്‍ റഹ്‌മാനാണ്‌. ഔസേപ്പച്ചന്‍ മൂവി ഹൌസിന്റെ ബാനറില്‍ ഔസേപ്പച്ചന്‍ വാളക്കുഴിയാണ്‌ ഈ ചിത്രം നിര്‍മിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍.


`മുന്നാലെ പോണാലെ ` ഗാനം യൂട്യൂബില്‍ കാണുവാന്‍: https://www.youtube.com/watch?v=Nkh00qokVBA
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക