Image

പ്രവാസികളുടെ ഒന്നാം പുസ്തകം നോവല്‍- ഇ-മലയാളിയില്‍ ഉടന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നു

Published on 18 May, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം നോവല്‍- ഇ-മലയാളിയില്‍ ഉടന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നു
സുപ്രസിദ്ധ അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ ശ്രീ സാംസി കൊടുമണ്ണിന്റെ നോവല്‍ "പ്രവാസികളുടെ ഒന്നാം പുസ്തകം''

പുസ്തകത്തെക്കുറിച്ചുള്ള സുധീര്‍ പണിക്കവീട്ടിലിന്റെ നിരൂപണത്തില്‍ നിന്ന്:

"വായനകാരായ മലയാളികള്‍ക്ക് സുപരിചിതനായ എഴുത്തുകാരന്‍ ശ്രീ സാംസി കൊടുമണ്ണിന്റെ "പ്രവാസികളുടെ ഒന്നാം പുസ്തകം'' അദ്ദേഹത്തിന്റെ പ്രഥമ നോവലാണ്.

കല്‍പ്പനാസ്രുഷ്ടി (fiction) എന്നതില്‍ ഉപരി അതില്‍ പച്ചയായ ജീവിതങ്ങളുടെ ആവിഷ്കാരം കാണാം. ഒരു പക്ഷെ ചരിത്രം രേഖപ്പെടുത്താതെ പോകുന്ന വിവരങ്ങള്‍ വരും തലമുറയക്ക് ഇതില്‍ നിന്ന് പഠിക്കാം.ഈ നോവലിലെ നായകന്മാര്‍ കുടിയേറ്റകാരാണ്. അതെ ഇതില്‍ നായകന്മാരാണുള്ളത്. കാരണം ഇത് അനേകരുടെ കഥയാണു. അവരെ തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്ന കണ്ണി അവരനുഭവിക്കുന്ന സംസ്കാര സംഘര്‍ഷമാണ്. അപ്പോള്‍ ഈ നോവലിലെ വില്ലന്‍ അമേരിക്കന്‍ സംസ്കാരമാണ്. അമേരിക്കന്‍ സംസ്കാരത്തിനു കോട്ടമൊന്നുമില്ല. കുഴപ്പം മലയാളിയുടെയാണ്. അവന്റെ സങ്കല്‍പ്പങ്ങള്‍ക്കൊപ്പം അമേരിക്കന്‍ സംസ്കാരം മാറണമെന്ന ചപല വ്യാമോഹം ഇതിലെ കഥാപാത്രങ്ങളുടെ ജീവിതകഥ വെളിപ്പെടുത്തുന്നു.സാംസിയുടെ വരികള്‍ ഉദ്ധരിക്കട്ടെ. "അമേരിക്കന്‍ ജീവിതം കാട്ടിത്തന്ന ചില ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഈ നേര്‍ചിത്രങ്ങളില്‍, നിങ്ങളും ഞാനും ഉണ്ട്. ഇത് അപൂര്‍ണ്ണമാണു്.''അതേ, ഇത് അപൂര്‍ണ്ണമാണു്. ഇത് പ്രവാസികളുടെ ഒന്നാം പുസ്തകമാകുന്നത് അത്‌കൊണ്ടാണ്''
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക