Image

അജയ് ദേവഗണിനെ 'കൊന്ന്' നവമാധ്യമങ്ങള്‍

Published on 18 May, 2018
അജയ് ദേവഗണിനെ 'കൊന്ന്' നവമാധ്യമങ്ങള്‍

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം അജയ് ദേവഗണ്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന് വ്യാജവാര്‍ത്ത. വാട്‌സാപ്പിലും മറ്റ് നവമാധ്യമങ്ങളിലുമാണ് ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നത്. പിന്നീട് അത്തരമൊരു അപകടം സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പോലീസ് വിശദീകരിച്ചു.


വിമാനം അടിയന്തിരമായി നിലത്തിറക്കിയെന്നാണ് പ്രചരിച്ച മറ്റൊരു സന്ദേശം. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന്റെ ഉറവിടം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

റണ്‍ബീര്‍ കപൂറുമായി ചേര്‍ന്നുള്ള ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് അജയ് എന്നാണ് സൂചന. റണ്‍ബീറുമൊത്തുള്ള അജയുടെ ചിത്രങ്ങള്‍ പുറത്തുവരുന്നുണ്ട്. സമാനമായി നേരത്തെ ഷാരൂഖ് ഖാന്‍, ഫരീദ ഖാന്‍, ദിലീപ് കുമാര്‍ തുടങ്ങിയവര്‍ മരിച്ചുവെന്നുള്ള വ്യാജവാര്‍ത്തകളും പ്രചരിച്ചിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക