Image

ബൊഫോഴ്‌സ് ഇടപാടില്‍ രാജീവ് ഗാന്ധി നിരപരാധിയെന്ന് ബിഹാര്‍ ഗവര്‍ണര്‍

Published on 18 May, 2018
ബൊഫോഴ്‌സ് ഇടപാടില്‍ രാജീവ് ഗാന്ധി നിരപരാധിയെന്ന് ബിഹാര്‍ ഗവര്‍ണര്‍

പാറ്റ്‌ന: ബൊഫോഴ്‌സ് ഇടപാടിലേക്ക് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് വലിച്ചിഴക്കപ്പെട്ടതാണെന്ന് ബിഹാര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. രാജീവ് ഇക്കാര്യത്തില്‍ നിരപരാധിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും പാര്‍ട്ടിയിലെ മറ്റ് നേതാക്കളുമാണ് ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും ഗവര്‍ണര്‍ പറഞ്ഞു.

പാറ്റ്‌നയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് ഗവര്‍ണര്‍, രാജീവ് ഗാന്ധിയെ ന്യായീകരിച്ച് രംഗത്തെത്തിയത്. ബൊഫോഴ്‌സ് ഇടപാടില്‍ യാതൊരു പങ്കുമില്ലാതിരുന്ന രാജീവ് അദ്ദേഹത്തിന് ഒപ്പമുള്ളവരെ സംരക്ഷിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നു പറഞ്ഞ സത്യപാല്‍ മാലിക് രാജീവിന്റെ വിശ്വസ്തര്‍ എന്ന് നടിച്ചവരാണ് ലാഭം കൊയ്തതെന്നും കൂട്ടിച്ചേര്‍ത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക