Image

സാന്റാ ഫെ സ്‌കൂള്‍ വെടിവയ്പ്: മരിച്ച 10 പേരില്‍ പാക്കിസ്ഥാനി വിദ്യാര്‍ഥിനിയും

Published on 18 May, 2018
സാന്റാ ഫെ സ്‌കൂള്‍ വെടിവയ്പ്: മരിച്ച 10 പേരില്‍ പാക്കിസ്ഥാനി വിദ്യാര്‍ഥിനിയും
ഹൂസ്റ്റണ്‍: ഗാല്‍ വസ്റ്റനടുത്തു സാന്റാ ഫെ സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ പാകിസ്ഥാനി വിദ്യാര്‍ഥിനി സബിക ഷെയ്ക്കും കൊല്ലപ്പെട്ടു.

യൂത്ത് എക്‌സ്‌ചെഞ്ച് ആന്‍ഡ് സ്റ്റഡി പ്രോഗ്രാമില്‍ പാക്കിസ്ഥാനില്‍ നിന്നു വന്നതാണ്. മൂന്നാഴ്ച കഴിഞ്ഞാല്‍ കോഴ്‌സ് തീര്‍ത്ത് മടങ്ങാനിരുന്നതാണ്.
മരണ വിവരം പാക്കിസ്ഥാന്‍ എംബസി സ്ഥിരീകരിച്ചു. ഹൂസ്റ്റണിലെ പാക്കിസ്ഥാന്‍ കോണ്‍സല്‍ ജനറല്‍ സബികയുടെ കുടുംബവുമായി ബന്ധപ്പെട്ട് മേല്‍ നടപടികള്‍ സ്വീകരിക്കും.

കൊല്ലപ്പെട്ട പത്തു പേരില്‍ ഒന്‍പതും വിദ്യാര്‍ഥികളാണ്. സബ്സ്റ്റിട്യൂട്ട് ടീച്ചര്‍ സിന്ത്യ ടിസ്‌ഡെലും കൊല്ലപ്പെട്ടു.
തനിക്ക് ഇഷ്ടമില്ലത്തവരെയും തന്നെ ഉപദ്രവിച്ചവരെയുമാണു വെടിവച്ചതെന്നു പ്രതി ഡിമിട്രിയസ് പഗൂര്‍റ്റ്‌സിസ് (17) പോലീസിനോടു പറഞ്ഞു. കൊല്ലാന്‍ വേണ്ടിയാണു വെടിവച്ചത്.

കൊല്ലപ്പെട്ടവര്‍ക്കു പുറമെ 14 പേരെ പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

സ്വന്തം പിതാവിന്റെ വക രണ്ട് തോക്കുകളാണു ഡിമിട്രിയസ് വെടിവയ്പിനുപയോഗിച്ചത്. സ്‌കൂളിലും പുറത്തും സ്‌ഫോടക വസ്തുക്കള്‍ വച്ചിരുന്നെങ്കിലും അവ പ്രവര്‍ത്തിക്കുന്നതായിരുന്നില്ല.

ഈ വര്‍ഷത്തെ ഇരുപത്തിരണ്ടാമത്തെ സ്‌കൂള്‍ വെടിവയ്പാണിത്.
സാന്റാ ഫെ സ്‌കൂള്‍ വെടിവയ്പ്: മരിച്ച 10 പേരില്‍ പാക്കിസ്ഥാനി വിദ്യാര്‍ഥിനിയുംസാന്റാ ഫെ സ്‌കൂള്‍ വെടിവയ്പ്: മരിച്ച 10 പേരില്‍ പാക്കിസ്ഥാനി വിദ്യാര്‍ഥിനിയുംസാന്റാ ഫെ സ്‌കൂള്‍ വെടിവയ്പ്: മരിച്ച 10 പേരില്‍ പാക്കിസ്ഥാനി വിദ്യാര്‍ഥിനിയും
Join WhatsApp News
Postmaster/ trump 2018-05-19 20:54:14
There is no overstating how dangerous it is that Trump crossed this line. In pressuring the Postmaster to punish a newspaper owner, Trump tried to use federal power to go after a personal rival. Today it's a billionaire who can take care of himself. Tomorrow it may be you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക