Image

ജാസ്മിന്‍ ഹാരിസന് 113 കോളേജുകളില്‍ നിന്നും അഡ്മിഷന്‍ മെമ്മോ 4.5 മില്യണ്‍ ഡോളര്‍ മെറിറ്റ് സ്‌ക്കോളര്‍ഷിപ്പ്

പി പി ചെറിയാന്‍ Published on 19 May, 2018
ജാസ്മിന്‍ ഹാരിസന് 113 കോളേജുകളില്‍ നിന്നും അഡ്മിഷന്‍ മെമ്മോ 4.5 മില്യണ്‍ ഡോളര്‍ മെറിറ്റ് സ്‌ക്കോളര്‍ഷിപ്പ്
ഗ്രീന്‍സ് ബൊറൊ (നോര്‍ത്ത് കരോളിന): മെയ് 24 ന് ഹൈസ്‌ക്കൂള്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന പതിനേഴ് വയസ്സുള്ള ജാസ്മിന്‍ ഹാരിസന് അമേരിക്കയിലെ പ്രശസ്തമായ കോളേജുകളില്‍ അഡ്മിഷന്‍ മെമ്മോകളുടെ പ്രവാഹം.

നൂറ്റിപതിമൂന്ന് കോളേജുകളില്‍ നിന്നും അഡ്മിഷന്‍ മെമ്മോ ലഭിച്ചതിന് മുറമെ 4.5 മില്യണ്‍ ഡോളറിന്റെ മെറിറ്റ് സ്‌ക്കോളര്‍ഷിപ്പിന്റെ വാഗ്ദാനവും.

നോര്‍ത്ത് കരോളിനായിലെ പ്രമുഖ ഹൈസ്‌കൂളായ ദ അകാദമി ഓഫ് സ്മിത്തില്‍ നിന്നാണ് ജാസ്മിന്‍ പെര്‍ഫെക്റ്റ് ജി പി എയോടു കൂടി ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തീകരിച്ചത്.


ഒരു കോളേജില്‍ പ്രവേശന ഫോറം സമര്‍പ്പിക്കുന്നതിന് 80 ഉം 90 ഉം ഡോളര്‍ ചിലവാക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ അദ്ധ്യാപകരുടെ നിര്‍ദ്ദേശ പ്രകാരം നോര്‍ത്ത് കരോളിനയിലെ പ്രത്യേക നിയമമനുസരിച്ച് 135 ഡോളര്‍ ചിലവഴിച്ചു നൂറില്‍ പരം കോളേജുകളില്‍ പൊതു അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. ഇത്രയും കോളേജുകളില്‍ നിന്നും പ്രവേശനാനുമതി ലഭിച്ചതിലുള്ള ആഹ്ലാദം ജാസ്മിനും, മാതാപിതാക്കള്‍ക്കും മറച്ചുവെക്കാനായില്ല. ബയോളജി മേജറായി മിസ്സിസിപ്പി വാലി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ആന്റ് ബെനറ്റ് കോളേജില്‍ ചേര്‍ന്ന് പഠിക്കുന്നതിനാണ് ജാസ്മിന്റെ തീരുമാനം. ഭാവിയില്‍ ഒരു നിക്കു (NICU) നഴ്‌സാകണമെന്ന ആഗ്രഹമാണ് ജാസ്മിനുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക