Image

ലാലു പ്രസാദ്‌ യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 19 May, 2018
ലാലു പ്രസാദ്‌ യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ്‌ യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത നെഞ്ചു വേദനയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്‌ ലാലു പ്രസാദ്‌ യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. കാലിത്തീറ്റ കുഭകോണകേസില്‍ പെട്ട്‌ ജയിലില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന ലാലു മകന്റെ വിവാഹത്തിനായാണ്‌ പരോളില്‍ പുറത്തെത്തിയത്‌.

ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിലാണ്‌ ലാലുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്‌. നിലവില്‍ ഒബ്‌സര്‍വേഷനിലാണ്‌. കാലിത്തീറ്റ കുംഭകോണക്കേസില്‍ കഴിഞ്ഞ മാസം ലാലുവിനെ 14 വര്‍ഷത്തെക്ക്‌ തടവിന്‌ വിധിച്ചിരുന്നു. ഇതിനിടയില്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന്‌ ആറ്‌ ആഴ്‌ചത്തെ ജാമ്യമാണ്‌ ലഭിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക