കര്ണാടകസഭയ്ക്ക് പുറത്ത് 2000 പോലീസുകാര്‍; നിരോധനാജ്ഞ
Published on 19 May, 2018
ബെംഗളൂരു: കര്‍ണാടക രാഷ്ട്രീയം പ്രവചനാതീതമായി നില്‍ക്കവെ സുരക്ഷ ശക്തമാക്കുന്നു. രാഷ്ട്രീയ ഇന്ത്യ
ഉറ്റുനോക്കുന്ന തലസ്ഥാനത്തെ വിധാന്‍ സൗധയ്ക്ക് പുറത്ത് 2000 പോലീസുകാരെ
വിന്യസിച്ചു. മേഖലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. ഇന്ന്
അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ.
വിധാന്‍ സഭക്ക് അകത്ത് 200
മാര്ഷലുകളാണുള്ളത്. സഭയില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയാന്‍ ഇവര്‍ ഇടപെടും.
പുറത്തുള്ള പോലീസുകാര്‍ക്ക് സഭയ്ക്കുള്ളില്‍ കയറുന്നതിന് വിലക്കുണ്ട്.
സംസ്ഥാനത്തെ ഉന്നത പോലീസ് ഓഫീസര്‍മാര്‍ വിധാന്‍ സൗധയ്ക്ക് പുറത്ത്ക്യാംപ്
ചെയ്യുന്നുണ്ട്.
വിധാന്‍ സഭയിലേക്ക് പുറത്ത് നിന്ന് ആര്‍ക്കും
കയറാന്‍ സാധിക്കില്ല. ഉദ്യോഗസ്ഥരെ കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ്
കയറ്റിവിടുന്നത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട എല്ലാ സുരക്ഷാ
ക്രമീകരണങ്ങളും വരുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
അതിനിടെ
സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് പോലീസ്
റിപ്പോര്‍ട്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല