Image

35,000 രൂപയുടെ ഫോണിനായി മകന്‍ വഴക്കുണ്ടാക്കിയതില്‍ മനംനൊന്ത്‌ അമ്മ ജീവനൊടുക്കി

Published on 19 May, 2018
35,000 രൂപയുടെ ഫോണിനായി മകന്‍ വഴക്കുണ്ടാക്കിയതില്‍ മനംനൊന്ത്‌ അമ്മ ജീവനൊടുക്കി


വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ മകന്‍ വഴക്കുണ്ടാക്കിയതില്‍ മനം നൊന്ത്‌ അമ്മ ജീവനൊടുക്കി. കൊല്ലം ജില്ലയിലെ ശാസ്‌താംകോട്ടയിലാണ്‌ സംഭവം. ഈ വര്‍ഷം എസ്‌എസ്‌എല്‍സി പാസായ മകന്റെ കൈവശം 9000 രൂപയുടെ മൊബൈല്‍ ഫോണുണ്ട്‌. എന്നാല്‍ 35,000 രൂപയുടെ ഫോണ്‍ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ കുട്ടി വീട്ടില്‍ നിരന്തരം വഴക്കുണ്ടാക്കിയിരുന്നു.

കഴിഞ്ഞ ദിവസവും ഫോണിനെ ചൊല്ലി വീട്ടില്‍ ബഹളമുണ്ടായി. വഴക്കിനിടയില്‍ മീന്‍ വൃത്തിയാക്കുകയായിരുന്നു അമ്മ. വഴക്ക്‌ പരിധി വിട്ട്‌ മകന്‍ അമ്മയുടെ കൈയില്‍ നിന്നും മീന്‍ പാത്രം തട്ടിത്തെറിപ്പിച്ചു. ഇതില്‍ മനംനൊന്ത്‌ അമ്മ അടുത്തുള്ള റെയില്‍വേ ട്രാക്കിലേക്ക്‌ പോയി ട്രെയിന്‌ മുന്നില്‍ ചാടുകയായിരുന്നു.

ഇവര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. സര്‍ക്കാര്‍ ജീവനക്കാരനായ പിതാവ്‌ സംഭവ സമയത്ത്‌ സ്ഥലത്തുണ്ടായിരുന്നില്ല. ദമ്പതികള്‍ക്കു ഒരു മകന്‍ കൂടിയുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക