Image

കര്‍ണാടക: എം.എല്‍.എമാരുടെ സത്യപ്രതിജ്‌ഞ പുരോഗമിക്കുന്നു

Published on 19 May, 2018
കര്‍ണാടക: എം.എല്‍.എമാരുടെ സത്യപ്രതിജ്‌ഞ പുരോഗമിക്കുന്നു

ബംഗളൂരു: കര്‍ണാടക നിയമസഭ വിധാന്‍ സൗധയില്‍ എം.എല്‍.എമാരു?െട സത്യപ്രതിജ്‌ഞാ ചടങ്ങുകള്‍ക്ക്‌ തുടക്കമായി. അംഗങ്ങള്‍ വന്ദേമാതരം ചൊല്ലി സഭാ നടപടികള്‍ ആരംഭിച്ചു. മുഖ്യമന്ത്രി ബി.എസ്‌യെദിയുരപ്പയാണ്‌ ആദ്യം സത്യപ്രതിജ്‌ഞ ചെയ്‌തത്‌. പിറകെ, കോണ്‍ഗ്രസ്‌ നേതാവ്‌ സിദ്ധരാമയ്യയും സത്യപ്രതിജ്‌ഞ ചെയ്‌തു. മറ്റ്‌ ബി.ജെ.പി, കോണ്‍ഗ്രസ്‌, ജെ.ഡി.എസ്‌ എം.എല്‍.എമാരുടെ സത്യപ്രതിജ്‌ഞ തുടരുന്നു. എന്നാല്‍ കോണ്‍ഗ്രസ?െന്‍റ രണ്ട്‌?എം.എല്‍.എമാര്‍ സത്യപ്രതിജ്‌?ഞക്കെത്തിയിട്ടില്ല. ആനന്ദ്‌ സിങ്‌, പ്രതാപ്‌ ഗൗഡ പാട്ടീല്‍ എന്നിവരാണ്‌ചടങ്ങില്‍ നിന്ന്‌ വിട്ടുനിന്നത്‌.

 കര്‍ണാടക നിയമ സഭ വിധാന്‍ സൗധയില്‍ 200 ഓളം സുരക്ഷാ ഉദ്യോഗസ്‌ഥരെ നിയോഗിച്ചിട്ടുണ്ട്‌. പ്രൊടെം സ്‌പീക്കര്‍ കെ.ജി ബൊപ്പയ്യ സഭാധ്യക്ഷ സ്‌ഥാനത്തിരുന്ന്‌ നടപടികള്‍ നിയന്ത്രിച്ചു. സിദ്ധരാമയ്യ, രാമലിംഗ റെഡ്‌ഢി തുടങ്ങി കോണ്‍ഗ്രസ്‌ എം.എല്‍.എമാരും ബി.ജെ.പി എം.എല്‍.എമാരും വിധാന്‍ സൗധയില്‍ ഹാജരായിട്ടുണ്ട്‌. നിയമസഭക്ക്‌മുന്നില്‍ ശക്‌തമായ പൊലീസ്‌ കാവലുണ്ട്‌. പാര്‍ട്ടി പ്രവര്‍ത്തകരെ നിയമസഭാ പരിസരത്തേക്ക്‌ പോലും കടത്തിവിടാതിരിക്കാന്‍ വേണ്ട എല്ലാ നടപടികളും പൊലീസ്‌സ്വീകരിക്കുന്നുണ്ട്‌.

ഇരുമുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്‌. നിയമസഭയില്‍ വിശ്വാസവോട്ട്‌ നേടുമെന്നതില്‍ നൂറു ശതമാനം ഉറപ്പെന്ന്‌ മുഖ്യമന്ത്രി ബി.എസ്‌ യെദിയൂരപ്പ പ്രതികരിച്ചു.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ തടവിലാക്കിയിരിക്കുകയാണെന്ന്‌കോണ്‍ഗ്രസ്‌ആരോപിച്ച എം.എല്‍.എ ആനന്ദ്‌ സിങ്‌ വൈകീട്ട്‌നാലിന്‌ വിശ്വാസവോട്ടിന്‌ പ?െങ്കടുക്കുമെന്ന്‌ കോണ്‍ഗ്രസ്‌അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക