Image

നാണമുണ്ടെങ്കില്‍ ഗവര്‍ണര്‍ രാജി വെക്കണം; സീതാറാം യെച്ചൂരി

Published on 19 May, 2018
 നാണമുണ്ടെങ്കില്‍ ഗവര്‍ണര്‍ രാജി വെക്കണം; സീതാറാം യെച്ചൂരി
ബെംഗളൂരു: കര്‍ണാടക ഗവര്‍ണര്‍ വാജുഭായ്‌ വാലയ്‌ക്ക്‌ അല്‍പ്പമെങ്കിലും നാണം ബാക്കിയുണ്ടെങ്കില്‍ അദ്ദേഹവും രാജിവച്ച്‌ പുറത്ത്‌ പോവണമെന്ന്‌ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബെംഗളൂരില്‍ ഇരുന്ന്‌ തെറ്റായ ഡീലുകള്‍ നടത്തുന്ന കേന്ദ്രമന്ത്രിമാരും തുല്യ തെറ്റുകാരാണെന്നും ബി.ജെ.പിയുടെ തന്ത്രങ്ങള്‍ പൊളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണവും ക്രിമിനലുകളെയും ഉപയോഗിച്ച്‌ ജനാധിപത്യ സ്ഥാപനങ്ങളെ തെറ്റായി ഉപയോഗിച്ച്‌ ഭരണഘടനാ സംവിധാനങ്ങളെ കാറ്റില്‍ പറത്തിയ മോദിയും അമിത്‌ ഷായും ജനങ്ങളുടെ കരുത്തിനെ കുറച്ച്‌ കണ്ടു. ഇത്‌ കര്‍ണാടകയ്‌ക്ക്‌ പുറത്തേക്കും വ്യാപിക്കും. ബി.ജെ.പിയുടെ അഴിമതിയും ക്രിമിനലുകളും നിറഞ്ഞ ഘടന തോല്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഇത്‌ ഗവര്‍ണറുടെ തീരുമാനം തെറ്റാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും തെളിയിക്കുന്നു.  അദ്ദേഹം പറഞ്ഞു.
ഫോമാ ഇലക്ഷന്‍: പല സ്ഥാനങ്ങളിലേക്കും എതിരില്ല
ഫോമാ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു. ഏതാനും സ്ഥാനങ്ങളിലേക്കുമല്‍സരമില്ല.
നാഷണല്‍ അഡൈ്വസറി കമ്മിറ്റി ചെയറായി തോമസ് ടി ഉമ്മന്‍, വൈസ് ചെയറായി ജോര്‍ജ് തോമസ്, സെക്രട്ടറിയായി രേഖ ഫിലിപ്പ്, ജോ. സെക്രട്ടറിയായി സാബു ലൂക്കോസ് എന്നിവര്‍ എതിരില്ലാതെ വിജയിച്ചു.
വെസ്റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റായി ജോസഫ് ഔസോയും നാഷണല്‍ കമ്മിറ്റിയിലേക്കു റീജിയനില്‍ നിന്നു സിജില്‍ പാലക്കാലോടി, ജോസ് വടകര എന്നിവരും എതിരില്ലതെ ജയിച്ചു.
ഗ്രേറ്റ് ലേക്ക്‌സ് റീജിയനില്‍ നിന്നുനാഷണല്‍ കമ്മിറ്റിയിലേക്കു അരുണ്‍ ദാസ്, കുര്യാക്കോസ് പി പോള്‍ എന്നിവര്‍ എതിരില്ലാതെ ജയിച്ചു. പക്ഷെ ഇവിടെ ആര്‍.വി.പി ആയി ആരും പത്രിക നല്കിയിട്ടില്ല.
പ്രസിഡന്റ്:ജോണ്‍ സി വര്‍ഗീസ്(സലിം), ഫിലിപ്പ് ചാമത്തില്‍(രാജു)
ജനറല്‍ സെക്രട്ടറി:ജോസ് അബ്രഹാം, മാത്യു വര്‍ഗീസ്
ട്രഷറര്‍: റെജി സക്കറിയാസ് ചെറിയാന്‍, ഷിനു ജോസഫ്
വൈസ് പ്രസിഡന്റ്:അന്നമ്മ മാപ്പിളശ്ശേരി, ഫിലിപ്പ് ചെറിയാന്‍, വിന്‍സന്റ് ബോസ് മാത്യു
ജോ. സെക്രട്ടറി:രേഖ നായര്‍, സാജു ചെറിയാന്‍,
ജോ. ട്രഷറര്‍:ജെയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍, ജോസ് സെബാസ്റ്റ്യന്‍

ന്യു യോര്‍ക്ക് മെട്രോ ആര്‍.വി.പി ആയിബിനോയ് തോമസ്, തോമസ് സാമുവല്‍ (കുഞ്ഞു മാലിയില്‍) എന്നിവര്‍ മല്‍സരിക്കുന്നു. നാഷണല്‍ കന്‍മ്മിറ്റിയിലേക്കുബെഞ്ചമിന്‍ ജോര്‍ജ്, ചാക്കോ കൊയിക്കലത്ത് എന്നിവര്‍ വിജയിച്ചു.
എമ്പയര്‍ റീജിയനില്‍ ആര്‍.വി.പി സ്ഥാനാര്‍ഥികള്‍ മൂന്നു പേര്‍: ഗോപിനാഥ കുറുപ്പ്, മോന്‍സി വര്‍ഗീസ്,
സണ്ണി പി നൈനാന്‍ (സണ്ണി കല്ലൂപ്പാറ)
നാഷണല്‍ കമ്മിറ്റിയിലേക്ക് ജോസ് മാത്യു(ഷോളി), കുര്യന്‍ ടി ഉമ്മന്‍ (ബിജു ഉമ്മന്‍), മാത്യു പി തോമസ്, സുരേഷ് നായര്‍ എന്നിവര്‍ മല്‍സരിക്കുന്നു

മിഡ് അറ്റ്‌ലാന്റിക് ആര്‍.വി.പി. ആയിബോബി കെ തോമസ് എതിരില്ലാതെ ജയിച്ചു. നാഷണല്‍ കമിറ്റിയിലേക്കു ചെറിയാന്‍ കോശി, സണ്ണി അബ്രഹാം എന്നിവര്‍ക്കും എതിരില്ല.
കാപിറ്റല്‍ റീജിയനില്‍ നിന്നു ജോയി കൂടാലി ആര്‍.വി.പി ആയി. അനില്‍ നായര്‍, തോമസ്‌കുര്യന്‍, എന്നിവര്‍ക്കും നാഷണല്‍ കമ്മിറ്റിയിലേക്കു എതിരില്ല.

സ്ത്ത് ഈസ്റ്റ് റീജിയന്‍ ആര്‍.വി.പി ആയിതോമസ് കെ ഈപ്പന്‍ വിജയിച്ചു.ബിജു ജോസഫ്, ഡൊമിനിക് ചാക്കോനല്‍ എന്നിവര്‍ക്കും നാഷണല്‍ കമിറ്റിയിലേക്കു എതിരില്ല.
സണ്‍ഷൈന്‍ റീജിയനില്‍ ബിജു തോണിക്കടവില്‍ എതിരില്ലാതെ ജയിച്ചു. എന്നാല്‍ നാഷണല്‍ കമ്മിറ്റിലേക്കു മൂന്നു പേരുള്ളതിനാല്‍ ഇലക്ഷന്‍ വേണം. നോയല്‍ മാത്യു, പൗലോസ് കുയിലാടന്‍, സുരേഷ് നായര്‍ എന്നിവര്‍.


സെണ്ട്രല്‍ റീജിയനില്‍ ബിജി ഫിലിപ്പ് ആര്‍.വി. പി. ആയി. നാഷണല്‍ കമ്മിറ്റിയിലേക്കു മൂന്നു പേര്‍ മല്‍സരിക്കുന്നു. ആന്റോ ആന്റണി കവലക്കല്‍, അബ്രഹാം ജോര്‍ജ് (ആഷ്ലി),ജോണ്‍ പട്ടാപതിയില്‍ എന്നിവര്‍.

സതേണ്‍ റീജിയനില്‍ ആര്‍.വി. പി ആയിസാം ജോണ്‍, തോമസ് ഒലിയാന്‍കുന്നേല്‍ എന്നിവര്‍ തമ്മില്‍ മല്‍സരിക്കുന്നു. നാഷണല്‍ കമ്മിറ്റിയിലേക്കു മൂന്നു പേര്‍-പ്രേംദാസ് മമ്മാഴിയില്‍, രാജന്‍ യോഹന്നാന്‍, റോണി ജേക്കബ്
മൂന്നു വനിതാ പ്രതിനിധികള്‍ വേണ്ടപ്പോള്‍ നാലു സ്ഥാനാര്‍ഥികളുണ്ട്. അനു ഉല്ലാസ് (സണ്‍ ഷൈന്‍ റീജിയന്‍), ഡോ.സിന്ധു പിള്ള (വെസ്റ്റേണ്‍), വന്ദന മാളിയേക്കല്‍ (സെന്റ്രല്‍), ഡോ. ജയ്‌മോള്‍ ശ്രീധര്‍ (മിഡ് അറ്റ്‌ലാന്റിക്)

യൂത്ത് മെംബര്‍മാരായിആഷിഷ് ജോസഫ് (എമ്പയര്‍), ആഞ്ചേല സുരേഷ് ഗോരാഫി (വെസ്റ്റേണ്‍),
ടിറ്റോ ജോണ്‍ (സണ്‍ ഷൈന്‍)

ന്യു ഇംഗ്ലണ്ട് റീജിയനില്‍ നിന്നു ആര്‍.വി.പി., നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ഥികളില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക