Image

ഹാരി രാജകുമാരനും മേഗനും വിവാഹിതരായി

Published on 19 May, 2018
ഹാരി രാജകുമാരനും മേഗനും വിവാഹിതരായി

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകന്‍ ഹാരി രാജകുമാരനും ഹോളിവുഡ് താരസുന്ദരി മേഗന്‍ മാര്‍ക്കിളും ശനിയാഴ്ച വിന്‍ഡ്‌സറിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വിവാഹിതരായി. നിരവധി ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷിയാക്കിയാണ് ഹാരി മേഗനെ സ്വന്തമാക്കിയത്. നവദന്പതികളെ കാണുന്നതിന് വിന്‍ഡ്‌സര്‍ കൊട്ടാര പരിസരത്തും റോഡുകളിലും ആരാധകരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പലരും ദിവസങ്ങള്‍ക്കു മുന്‍പേ ഇവിടെ തമ്പടിച്ചിരിക്കുകയായിരുന്നു. വന്‍ സുരക്ഷാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിരുന്നു.

മേഗന്റെ പിതാവ് തോമസ് മാര്‍ക്കിള്‍ ഹൃദ്രോഗം കലശലായതിനേത്തുടര്‍ന്ന് ചികിത്സയിലായതിനാല്‍ വിവാഹത്തില്‍ പങ്കെടുത്തില്ല. ചാള്‍സ് രാജകുമാരനായിരുന്നു മേഗന്റെ അച്ഛന്റെ സ്ഥാനത്തുനിന്ന് കാര്യങ്ങള്‍ നടത്തിയത്. മേഗന്റെ അമ്മ ഡോറിയ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. ഡോറിയ വെള്ളിയാഴ്ച ഹാരിയുടെ മുത്തശ്ശിയായ എലിസബത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവായ 96 വയസുള്ള ഫിലിപ്പ് രാജകുമാരനും വിവാഹച്ചടങ്ങിനെത്തി. വിവാഹത്തിനു ശേഷം നവദമ്പതികള്‍ നഗരത്തിലൂടെ പര്യടനം നടത്തി.

അഭിനേതാക്കളായ ഇഡ്രിസ് എല്‍ബാ, ജോര്‍ജ് ക്ലൂണി, ഗായകന്‍ എല്‍ട്ടന്‍ ജോണ്‍, ഫുട്‌ബോള്‍ താരം ഡേവിഡ!് ബെക്കാം, ഭാര്യ വിക്ടോറിയ ബെക്കാം, ടെന്നീസ് താരം സെറീന വില്യംസ്, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക