Image

രാജീവ് ചരമദിനം: കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ചയിലേക്ക് മാറ്റി

Published on 19 May, 2018
രാജീവ് ചരമദിനം: കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ചയിലേക്ക് മാറ്റി

ബംഗളൂരു: കര്‍ണാകടയില്‍ എച്ച.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ചയിലേക്ക് മാറ്റി. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമ ദിനമായതിനാലാണ് ചടങ്ങ് മാറ്റിയതെന്നാണ് വിവരം.

സത്യപ്രതിജ്ഞ തിങ്കളാഴ്ച എന്നുള്ളത് മാറ്റണമെന്ന് കോണ്‍ഗ്രസ് നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. കര്‍ണാടകയിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, അഖിലേഷ് യാദവ് തുടങ്ങി നിരവധി പ്രമുഖരെ ചടങ്ങിനായി ക്ഷണിച്ചിട്ടുണ്ടെന്ന് കുമാരസ്വാമി നേരത്തെ അറിയിച്ചിരുന്നു.

കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വര ഉപമുഖ്യമന്ത്രി ആയേക്കും. ഡി.കെ. ശിവകുമാറിനെ കെപിസിസി പ്രസിഡന്റായി നിയമിക്കുമെന്നും സൂചനയുണ്ട്. ചൊവ്വാഴ്ച്ച സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കും 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക