കുവൈത്ത് സിറ്റി: കൊല്ലം കുണ്ടറ കാഞ്ഞിരംകോട് ആനന്ദവിലാസം ഗോവിന്ദപിള്ളയുടെ മകന് വിഷ്ണു ഗോവിന്ദ് (34) നെയാണ് താമസ സ്ഥലത്തെ കെട്ടിടത്തിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കെട്ടിടത്തിന്റെ സുരക്ഷ ജീവനക്കാരനാണ് 11ാമത്തെ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കെ കെ എം എ അറിയിച്ചു.
ഫര്‍വാനിയയില്‍ ഐന ഇന്റര്‍നാഷണല്‍ എന്ന കമ്പനി നടത്തി വരികയായിരുന്നു. ഫിലിപ്പൈന്‍സ് സ്വദേശി ഐനയവണ് ഭാര്യ. ഇവര്‍ ആറുമാസം ഗര്‍ഭിണിയുമാണ്. രണ്ടു മക്കളുണ്ട്. ബിസിനസ് സംബന്ധമായി വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും ഇതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും സംശയിക്കുന്നു.