Image

മാക് സ്‌നേഹസംഗമവും മെംബര്‍ഷിപ്പ് കാര്‍ഡ് ഉദ്ഘാടനവും

Published on 19 May, 2018
മാക് സ്‌നേഹസംഗമവും മെംബര്‍ഷിപ്പ് കാര്‍ഡ് ഉദ്ഘാടനവും

കുവൈത്ത്: മലപ്പുറം ജില്ലാ അസോസിയേഷന്‍ കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ മേയ് 11ന് കുവൈത്ത് അബാസിയ എസ്എംസിഎ ഹാളില്‍ ജില്ലയിലെ പ്രവാസി കൂട്ടായ്മയുടെ അംഗങ്ങള്‍ക്കുള്ള മെംബര്‍ഷിപ്പ് കാര്‍ഡിന്റെ ഔപചാരിക ഉദ്ഘാടനവും പൊതുയോഗവും നടന്നു.

പൊതുയോഗം മുഖ്യരക്ഷാധികാരി ഷറഫുദ്ദീന്‍ കണ്ണേത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മനോജ് കുര്യന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അഡ്വ. മുഹമ്മദ് ബഷീര്‍ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ മെംബര്‍ഷിപ്പ് കാര്‍ഡിന്റെ ഉദ്ഘാടനം മനോജ് കുര്യന്‍, ഹരിദാസന്‍ നായര്‍ നെല്ലെക്കോടിന് നല്‍കി നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി അനസ് തൈയില്‍ റിപ്പോര്‍ട്ടും വൈസ് പ്രസിഡന്റ് വാസുദേവന്‍ മന്പാട് ചരിത്രവും അവതരിപ്പിച്ചു. 

ഉപദേശക സമിതി അംഗങ്ങളായ സക്കീര്‍ ഹുസൈന്‍, ബാബു നിലന്പൂര്‍, നാസര്‍ മാന്പള്ളി, സിജു സെബാസ്റ്റ്യന്‍, അഡ്വ. ജസീന ബഷീര്‍, റിസ്വാന്‍, അജ്മല്‍ വേങ്ങര, ഇബ്രാഹിം വെളിയംകോട് തുടങ്ങിയവര്‍ ആശംസകര്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്നു സില്‍വര്‍ റിഥം ഓഫ് കുവൈറ്റിന്റെ ഗാനമേള, കെപി.ആറിന്റെ മാജിക് ഷോ, സുഭാഷ് രാമനാട്ടുകര അവതരിപ്പിച്ച മിമിക്രി എന്നിവ അരങ്ങേറി. 

അഷറഫ്, സുനീര്‍, അനീഷ് കാരാട്ട്, നുറുദ്ദീന്‍, ഉമ്മര്‍, നാസര്‍ പോരൂര്‍, മുഹമ്മദ് കുട്ടി, ഹംസ വാഴയില്‍, സനീഷ്, അഫ്‌സല്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക