Image

കുട്ടികളുടെ അശ്ശീല വീഡിയോ: സാമൂഹിക മാധ്യമങ്ങള്‍ക്ക്‌ പിഴ

Published on 20 May, 2018
കുട്ടികളുടെ അശ്ശീല വീഡിയോ: സാമൂഹിക മാധ്യമങ്ങള്‍ക്ക്‌ പിഴ
സോഷ്യല്‍ മാധ്യമങ്ങള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി

കുട്ടികളുടെ അശ്ലീല വീഡിയോകളും ബലാത്സംഗ വീഡിയോകളും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് യാഹൂ, ഫെയ്സ്ബുക്ക് അയര്‍ലണ്ട്, ഫെയ്സ്ബുക്ക് ഇന്ത്യ, ഗൂഗിള്‍ ഇന്ത്യ, ഗൂഗിള്‍ ഐഎന്‍സി, മൈക്രോസോഫ്റ്റ്, വാട്സ്ആപ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ സുപ്രീംകോടതി പിഴ ചുമത്തി.

അക്രമ സ്വഭാവമുള്ള ലൈംഗിക വീഡിയോകളും കുട്ടികളുടെ അശ്ലീല വീഡിയോകളും തടയുന്നതിനായി സ്വീകരിച്ച നടപടികളെന്തെല്ലാം എന്ന് വ്യക്തമാക്കണമെന്ന് ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ഉദയ് ഉമേഷ് ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഈ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഒരു രേഖയും സമര്‍പ്പിച്ചില്ലെന്നും ബെഞ്ച് പറഞ്ഞു. ജൂണ്‍ 15നകം അവ സമര്‍പ്പിക്കാനും ഒരുലക്ഷം രൂപ പിഴയായി നല്‍കാനുമാണ് കോടതിയുടെ പുതിയ ഉത്തരവ്.

സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന കുറ്റകരമായ വീഡിയോകളെ കുറിച്ച് സന്നദ്ധ സംഘടനയായ പ്രജ്ജ്വലയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക