Image

ഗോവധത്തിന്റെ പേരില്‍ മധ്യപ്രദേശില്‍ മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

Published on 20 May, 2018
ഗോവധത്തിന്റെ പേരില്‍  മധ്യപ്രദേശില്‍ മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
രാജ്യത്ത്‌ ഇരിടവേളയ്‌ക്ക്‌ ശേഷം വീണ്ടും പശുവിന്റെ പേരില്‍ കൊലപാതകം. ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ സന്ദര്‍ശനത്തിന്‌ തൊട്ട്‌ മുമ്പ്‌ സാത്ത്‌ന ജില്ലയിലാണ്‌ പശുഹത്യയുടെ പേരില്‍ ഒരാളെ ആള്‍ക്കൂട്ടം തല്ലികൊന്നതെന്ന്‌ ഹിന്ദുസ്ഥാന്‍ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപാലില്‍ നിന്ന്‌ 485 കിലോമീറ്റര്‍ അകലെയാണ്‌ സംഭവം.

അമഗാര ഗ്രാമത്തിലെ റിയാസാണ്‌ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്‌. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ റിയാസിന്റെ സുഹൃത്ത്‌ ഷക്കീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ പവന്‍ സിങ്‌ ഗോന്ദ്‌, വിജയ്‌ സിങ്‌ ഗോന്ദ്‌, ഫൂല്‍ സിങ്‌ ഗോന്ദ്‌, നാരയണ്‍ സിങ്‌ ഗോന്ദ്‌ തുടങ്ങിയവരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഷക്കീല്‍ പശുഹത്യ നടത്തിയെന്ന്‌ പവന്‍ സിങ്‌ ആരോപിച്ചു. എന്നാല്‍ ഈ ആരോപണം ഷക്കീല്‍ നിഷേധിച്ചിട്ടുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക