Image

മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ലെന്ന്‌ കുമാരസ്വാമി

Published on 20 May, 2018
മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ലെന്ന്‌ കുമാരസ്വാമി
ബംഗളൂരു: കേണ്‍ഗ്രസും ജെ.ഡി.എസും ഊഴംവച്ച്‌ മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ലെന്ന്‌ ജനതാദള്‍ നേതാവ്‌ എച്ച്‌.ഡി മുമാരസ്വാമി. മുഖ്യമന്ത്രി സ്ഥാനം ജെ.ഡി.എസിനു സ്വന്തമാണ്‌. ഇരു പാര്‍ട്ടികളും ഒരേ ലക്ഷ്യത്തോടെയാണ്‌ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിസഭാ രൂപീകരണത്തില്‍ കോണ്‍ഗ്രസ്‌ ജെ.ഡി.എസ്‌ ധാരണയായതായി സൂചനയുണ്ടായിരുന്നു. കോണ്‍ഗ്രസിന്‌ 20ഉം ജെ.ഡി.എസിന്‌ 13ഉം മന്ത്രി സ്ഥാനങ്ങള്‍ നല്‍കാന്‍ ധാരണയായെന്നാണ്‌ റിപ്പോര്‍ട്ട്‌. വകുപ്പുകള്‍ സംബന്ധിച്ച്‌ തീരുമാനമുണ്ടാക്കുന്നതിന്‌ ഇരു പാര്‍ട്ടികളുടെയും സംയുക്ത നേതൃയോഗം ഇന്ന്‌ ചേരും.

മുഖ്യമന്ത്രിയാവുന്ന കുമാരസ്വാമി ധനകാര്യവകുപ്പ്‌ കൂടി കൈകാര്യം ചെയ്യുമെന്നാണ്‌ സൂചന. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയും ആയേക്കും. കോണ്‍ഗ്രസില്‍നിന്ന്‌ മലയാളികളായ കെ. ജെ ജോര്‍ജിനും യു.ടി. ഖാദറിനും ഈ മന്ത്രിസഭയില്‍ പദവി ലഭിക്കുമെന്നുതന്നെയാണ്‌ കരുതുന്നത്‌. രാമലിംഗ റെഡ്ഡി അടക്കമുള്ള മുതിര്‍ന്ന നേതാക്കളും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കും.

ബുധനാഴ്‌ചയാണ്‌ സത്യപ്രതിജ്ഞ. തിങ്കളാഴ്‌ച സത്യപ്രതിജ്ഞ ചെയ്യാനാണ്‌ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട്‌ ബുധനാഴ്‌ചത്തേക്ക്‌ മാറ്റുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക